മകളുടെ കോവിഡ് അതിജീവനകഥ പ്രേക്ഷകരുമായി പങ്കുവച്ച് സംവിധായകൻ ജീത്തു ജോസഫ്. കോവിഡ് രോഗബാധിതയായി വീട്ടിൽ ക്വാറന്റീനിൽ കഴിഞ്ഞ ഇളയ മകൾ കറ്റീനാ ആൻ തയ്യാറാക്കിയ ‘ഇതും കടന്നു പോകും’ എന്ന ഹ്രസ്വവീഡിയോയാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് പങ്കുവെച്ചത്.
അടച്ചിട്ട മുറിയിലെ കാഴ്ചകളും രോഗാവസ്ഥയിലിരിക്കുമ്പോഴുള്ള ചിന്തകളും അതിമനോഹരമായി കറ്റീനാ ആൻ തന്റെ വിഡിയോ ഡയറിയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നു. ഏപ്രിൽ 18നാണ് കറ്റീനാ കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. തുടർന്ന് 13 ദിവസങ്ങൾ വീട്ടിൽ തന്നെ കറ്റീനാ ക്വാറന്റീനിലായിരുന്നു. പ്രിയപ്പെട്ടവർ ഒരു വിളിക്കപ്പുറം അടുത്തുണ്ടായിരുന്നിട്ടും രോഗദിവസങ്ങളിൽ അകാരണമായ ഭയവും ഏകാന്തതയും തന്നെ വേട്ടയാടിയിരുന്നതായി കറ്റീനാ പറയുന്നു.
https://www.instagram.com/tv/COwtkJIpoZT/?utm_source=ig_web_copy_link
കറ്റീനായുടെ വിഡിയോ ഡയറിക്ക് മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. അച്ഛനെപ്പോലെ മകളും മനോഹരമായി കഥ പറയുന്നുണ്ടല്ലോ എന്നൊക്കെയാണ് വീഡിയോയ്ക്ക് കമന്റുകൾ.
Post Your Comments