CinemaGeneralLatest NewsMollywoodNEWS

ഫഹദ് വന്ന ശേഷമാണ് എനിക്ക് തിരിച്ചറിവുണ്ടാകുന്നത്: ‘ജോജി’ നല്‍കിയ ടെന്‍ഷനെക്കുറിച്ച് ബാബുരാജ്

ഇതൊക്കെ കണ്ടതോടെയാണ് എനിക്ക് സംഗതി പിടി കിട്ടുന്നത്

ജോജി എന്ന സിനിമയിലൂടെ തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവച്ച ബാബുരാജ് ആ സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ച് ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സംസാരിക്കുകയാണ്.

ബാബുരാജിന്‍റെ വാക്കുകള്‍

“27 വർഷത്തെ അഭിനയ ജീവിതത്തിൽ ഒരിക്കൽ പോലും റിഹേഴ്സൽ ചെയ്തിരുന്നില്ല. തയ്യാറെടുപ്പ് ഇല്ലാത്ത ടേക്ക് ആണ് ബെസ്റ്റ് ടേക്ക് എന്ന എന്റെ വിശ്വാസം തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും, ദിലീഷ് പോത്തനും പൊളിച്ചെഴുതി. ആദ്യദിവസം തന്നെ അവർ പറഞ്ഞു. എല്ലാ ദിവസവും ഷൂട്ട് ഉണ്ടാകില്ല, ചിലപ്പോൾ രണ്ടുമൂന്നുദിവസം റിഹേഴ്സൽ ആയിരിക്കും എന്ന്. ഇതെന്ത് ഏർപ്പാട് ആണ് എന്നാണ് ആദ്യം തോന്നിയത്. ശ്യാമിനെയും ദിലീഷിന്‍റെയും രീതി വേറെയാണ് എന്ന് അറിയാവുന്നതുകൊണ്ട് റിഹേഴ്സൽ ചെയ്തു. ആദ്യം ജോമോൻ എനിക്ക് അത്ര വഴങ്ങിയില്ല. റിഹേഴ്സൽ കഴിഞ്ഞു റൂമിൽ പോയിരുന്നു ചിന്തിക്കും, ശരിയായി കാണുമോ? മൂന്നാം ദിവസം ഫഹദ് വന്നപാടെ റിഹേഴ്സൽ എടുക്കുന്നു, സംശയങ്ങൾ ചോദിക്കുന്നു. കഥാപാത്രമായി മാറാൻ വൻ ശ്രമം നടത്തുന്നു. ഇതൊക്കെ കണ്ടതോടെയാണ് എനിക്ക് സംഗതി പിടി കിട്ടുന്നത്. അതിനു ശേഷം ശ്യാമു ദിലീഷും എന്നോട് പറഞ്ഞു, ചേട്ടൻ ട്രാക്കിൽ ആയി കേട്ടോ. നമ്മുടെ വ്യക്തിത്വത്തിന്‍റെ ചില പ്രത്യേകതകൾ കൂടി പ്രയോജനപ്പെടുത്തി അഭിനയിപ്പിക്കുന്ന രീതിയാണ് അവരുടേത്”.

shortlink

Related Articles

Post Your Comments


Back to top button