അമൃതയും മുൻഭർത്താവ് ബാലയും തമ്മിലെ ഫോൺ സംഭാഷണം പുറത്തായതോടെ സംഭവത്തിൽ പ്രതികരണവുമായി അമൃത എത്തിയത് വാർത്തയായിരുന്നു. ഇരുവരുടെയും മകൾ പാപ്പു എന്നു വിളിക്കുന്ന അവന്തികയ്ക്ക് കോവിഡ് ആണെന്നും മകളെ കാണാൻ ബാലയെ അനുവദിക്കുന്നില്ല എന്നും ഓൺലൈൻ മാധ്യമത്തിൽ റിപ്പോർട്ട് വന്നതിന്റെ പശ്ചാത്തലത്തിലാണ് അമൃത പരസ്യമായി രംഗത്തെത്തിയത്. ബാലയാണ് വ്യാജപ്രചരണങ്ങൾക്ക് പിന്നിലെന്നാണ് അമൃതയുടെ കുടുംബത്തിന്റെ ആരോപണം.
അമൃത പറയുന്നതിങ്ങനെ
‘കോവിഡ് ബാധിതയായിരുന്ന അമൃത കുടുംബാംഗങ്ങളുടെ അടുത്ത് നിന്ന് മാറിയാണ് താമസിച്ചിരുന്നത്. മകളോട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാല വിളിക്കുമ്പോൾ താൻ കോവിഡ് ടെസ്റ്റ് റിസൾട്ട് വാങ്ങുന്നതിനായി പുറത്തായിരുന്നെന്നും മകൾ തന്റെ അമ്മയുടെ അടുത്തായിരുന്നെന്നും അമൃത പറയുന്നു. വീട്ടിലെത്തിയ ശേഷം പല തവണ ബാലയ്ക്ക് മെസേജും വോയ്സ് നോട്ടും അയച്ചെങ്കിലും പ്രതികരിച്ചില്ലെന്നും അമൃത പറയുന്നു. തന്റെ മകൾക്ക് കോവിഡ് ആണെന്നും മറ്റുമുള്ള വ്യാജ വാർത്ത പ്രചരിപ്പിച്ച മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അമൃത അറിയിച്ചു’.
https://www.instagram.com/tv/COurF-JDDQZ/?utm_source=ig_web_copy_link
എന്നാൽ ഇതിന് പിന്നാലെ മകൾക്ക് കോവിഡ് ആണെന്ന് പറഞ്ഞത് ബാല തന്നെയാണെന്ന് ഇതേ മാധ്യമവുമായി ബന്ധപ്പെട്ടവർ അമൃതയെ അറിയിക്കുകയും ചെയ്തു. ഇതിന്റെ വോയ്സ് ക്ലിപ്പും അമൃത സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.
https://www.instagram.com/tv/COwp8EXjR38/?utm_source=ig_web_copy_link
അവന്തിക പൂർണ ആരോഗ്യത്തോടെയും സന്തോഷത്തോടെയും തങ്ങൾക്കൊപ്പം വീട്ടിൽ കഴിയുകയാണെന്നും ദയവ് ചെയ്ത് ഇത്തരത്തിലുള്ള വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും അഭ്യർഥിച്ച് അമൃതയുടെ സഹോദരി അഭിരാമിയും അമ്മ ലൈലയും സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തി. അവന്തികയും തനിക്ക് യാതൊരു വിധത്തിലുള്ള പ്രശ്നവുമില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു.
https://www.instagram.com/tv/COuoIN_FYf0/?utm_source=ig_web_copy_link
Post Your Comments