GeneralLatest NewsMollywoodNEWS

ദുര്‍വാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന ശപഥം; സുഹാസിനി പറയുന്നു

ഞങ്ങള്‍ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല,

മലയാളത്തിന്റെ പ്രിയ താരമാണ് സുഹാസിനി. സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫിന്റെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലാണ് സുഹൃത്തുക്കൾ. ഡെന്നീസുമായുള്ള സൗഹൃദത്തെക്കുറിച്ച്‌ മനസു തുറക്കുകയാണ് നടി സുഹാസിനി.

പ്രിയദര്‍ശന്‍, ഡെന്നീസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു തന്റെ എണ്‍പതിലെ കൂട്ടുകാര്‍ എന്നാണ് സുഹാസിനി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ‘വളരെ ശക്തനായ തിരക്കഥാകൃത്തിനെയും എന്‍്റെ പ്രിയപ്പെട്ട സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടിരിക്കുന്നത്, നമ്മുടെ ഗ്യാങ്ങിനൊപ്പം എത്രയും വേ​ഗം വീണ്ടും കാണാം’ എന്ന അടിക്കുറിപ്പിലാണ് തന്റെ സുഹൃത്തിന്റെ ഓര്‍മകള്‍ താരം പങ്കുവെച്ചത്.

read also: ‘ഞാൻ ജീവനോടെയുണ്ട് എനിക്ക് കൊവിഡുമില്ല’ ; ഈ സമയത്ത് ഇത്തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുകേഷ് ഖന്ന

“പ്രിയന്‍, ഡെന്നിസ് ജോസഫ്, ദിനേശ് ബാബു എന്നിവരായിരുന്നു എന്‍്റെ ഇരുപതുകളിലെ കൂട്ടുകാര്‍. ഞങ്ങള്‍ പബ്ബുകളിലോ പോവുകയോ ഡിസ്കോ ബാറുകളിലോ പോയിരുന്നില്ല, പക്ഷേ പതിവായി എന്റെ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ കണ്ടുമുട്ടും. ഷൂട്ടിംഗിന്റെ ഇടവേളകളില്‍ സിനിമയെ കുറിച്ച്‌ ചര്‍ച്ച ചെയ്യും. പ്രിയന്‍ അക്കാലത്ത് മലയാളത്തില്‍ ചെറിയ ബഡ്ജറ്റിലുള്ള കോമഡി സിനിമകള്‍ ചെയ്യുകയാണ്, ഡെന്നീസ് അന്ന് കേരളത്തിലെ ഏറ്റവും ശ്രദ്ധേയനായ തിരക്കഥാകൃത്തായിരുന്നു, ദിനേഷ് ആവട്ടെ തമിഴ് സിനിമയിലെ പ്രശസ്തനായ സിനിമോട്ടോഗ്രാഫര്‍. ഒരു നടിയെന്ന രീതിയില്‍ ലഭിക്കുന്ന ഓരോ വീട്ടമ്മ വേഷങ്ങളിലും ഫെമിനിസം കൊണ്ടുവരാന്‍ ശ്രമിക്കുകയായിരുന്നു ഞാനന്ന്. എന്നും ഒരു പുതിയ കഥയോടെ ഞങ്ങളുടെ സംഭാഷണങ്ങള്‍ തുടങ്ങും, പിന്നീടത് തമിഴും മലയാളവും ഇംഗ്ലീഷുമൊക്കെയടങ്ങുന്ന ലോക സിനിമയെ പറ്റിയുള്ള ഗഹനമായ ചര്‍ച്ചകളായി മാറും, അതിനിടയില്‍ ഒരുപാട് ചായകളും സിഗരറ്റുകളും തീരും (അവര്‍ മൂന്നുപേരും അതിഭീകര ചെയിന്‍ സ്മോക്കേഴ്സ് ആയിരുന്നു). ആ ചര്‍ച്ചകള്‍ അവസാനിക്കുന്നത് വഴക്കിലാവും. ദുര്‍വാശിക്കാരായ ഈ മൂന്ന് മലയാളി പുരുഷന്മാരുമായി ഇനി സംസാരിക്കില്ലെന്ന് ഞാനെന്ന തമിഴത്തി എല്ലായ്‌പ്പോഴും ശപഥം ചെയ്യും. എല്ലാ വാദങ്ങളിലും ഞാന്‍ പരാജയപ്പെടും, പ്രത്യേകിച്ചും പ്രിയനോട്. – സുഹാസിനി കുറിക്കുന്നു.

https://www.instagram.com/p/COuKObsD5A6/?utm_source=ig_embed&utm_campaign=loading

shortlink

Related Articles

Post Your Comments


Back to top button