
സിബി മലയില്‍ എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് വ്യത്യസ്ത സിനിമകള്‍ സമ്മാനിച്ച ഫിലിം മേക്കറാണ്. നവോദയുടെ കളരിയില്‍ നിന്നും സിനിമ പഠിച്ച സിബി മലയില്‍ ലോഹിതദാസുമായി ചേര്‍ന്ന് നിരവധി ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിനു സമ്മാനിച്ചത്. നവോദയ ആണ് തന്നിലെ സംവിധായകന്റെ ഉയര്‍ച്ചയ്ക്ക് കാരണമായതെന്നും, അന്നത്തെ പോലെ എല്ലാവരെയും പോലെ കോടമ്പാക്കത്തേക്ക് വണ്ടി കയറുന്ന ഒരു സിനിമാക്കാരനായിരുന്നു താന്‍ എങ്കില്‍ ചിലപ്പോള്‍ സിനിമയില്‍ രക്ഷപ്പെടുമായിരുന്നില്ലെന്നും ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ സിബി മലയില്‍ പറയുന്നു.
സിബി മലയിലിന്റെ വാക്കുകള്‍
“സിനിമ പ്രൊഫഷന്‍ ആക്കുന്നതിനോട് വീട്ടുകാര്‍ക്ക് വിയോജിപ്പായിരുന്നു. സിനിമയുമായി എങ്ങനെ നീണ്ട കാലം നിലനില്‍ക്കും എന്ന ചിന്തയായിരുന്നു അവര്‍ക്ക്. പക്ഷേ ഞാന്‍ എത്തിപ്പെട്ട സ്ഥലം നവോദയ ആയതു കൊണ്ട് എന്തെങ്കിലുമൊക്കെ ആകാം എന്ന വിശ്വാസം എനിക്ക് ഉണ്ടായിരുന്നു. ആദ്യം ഞാന്‍ തിരക്കഥാകൃത്തെന്ന നിലയിലാണ് സിനിമയില്‍ പിടിച്ചു നില്‍ക്കാന്‍ നോക്കിയത്. പക്ഷേ എന്റെ ഏരിയ അതല്ലെന്ന് മനസിലാക്കി, ഞാന്‍ വിഷ്വല്‍ മീഡിയയിലേക്ക് കൂടുതല്‍ ഫോക്കസ് ചെയ്യുകയായിരുന്നു. ഒരു പക്ഷേ അന്നത്തെ പോലെ ഞാന്‍ കോടമ്പാക്കത്തേക്ക് വണ്ടി കയറിയിരുന്നേല്‍ ചിലപ്പോള്‍ രക്ഷപ്പെടുമായിരുന്നോ? എന്ന് പറയാന്‍ കഴിയില്ല”. സിബി മലയില്‍ പറയുന്നു.
Post Your Comments