മലയാളത്തിന്റെ പ്രിയ സംവിധായകന് കെ എസ് സേതുമാധവന്റെ ഇളയ സഹോദരനും നിര്‍മാതാവുമായ കെ എസ് രാമമൂര്‍ത്തി (കെ എസ് ആര് മൂര്‍ത്തി – 87) അന്തരിച്ചു. 20 വര്‍ഷമായി താമസിക്കുന്ന പോത്തന്നൂര്‍ കതിരവന്‍ നഗറിലെ വീട്ടിലായിരുന്നു അന്ത്യം.
കമല്‍ഹാസന്റെ ആദ്യ മലയാള ചിത്രമായ ‘കന്യാകുമാരി’ , ഒരു പെണ്ണിന്റെ കഥ, പണിതീരാത്ത വീട്, ഇന്‍ക്വിലാബ് സിന്ദാബാദ്, അഴകുള്ള സെലീന, മയിലാടുംകുന്ന് തുടങ്ങിയ മലയാള ചിത്രങ്ങളുടെ നിർമ്മാതാവാണ്.
read also:‘എന്റെ ബീന അനുഭവിക്കുന്ന വേദന’; മകന് മുന്നിൽ പൊട്ടിക്കരഞ്ഞ് മനോജ്, ചേർത്തുപിടിച്ച് ആരാധകർ
തമിഴില്‍ നാളൈ നമതെ, ഏണിപ്പടികള്‍ എന്നിവ നിര്‍മ്മിച്ചു. ചിത്രാഞ്ജലി ഫിലിംസ്, ചിത്രകലാ കേന്ദ്രം, ഗജേന്ദ്ര ഫിലിംസ് എന്നിവയുടെ ബാനറിലാണ് മൂര്‍ത്തി സിനിമകള്‍ നിര്‍മ്മിച്ചത്.
Post Your Comments