കേരള രാഷ്ട്രീയത്തിലെ വിപ്ലവ നായിക കെ ആര്‍ ഗൗരിയമ്മ വിടവാങ്ങി. തന്റെ അച്ഛന്‍ എം ആര്‍ പവിത്രനും ഗൗരിയമ്മയും തമ്മിലുണ്ടായിരുന്ന ആശയപരമായ അടുപ്പത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചുമുള്ള ഓര്‍മ സമൂഹമാധ്യമത്തിൽ പങ്കുവച്ച് നടി നിഖില വിമല്‍.
“ഇടതുപക്ഷനേതാക്കളില്‍ എം. വി. രാഘവനുമായും കെ. ആര്‍. ഗൗരിയമ്മയുമായും അടുത്തബന്ധമായിരുന്നു എന്‍്റെ അച്ഛന്‍ എം. ആര്‍. പവിത്രന്. ആദ്യം എം. വി. ആറും പിന്നീട് കെ. ആര്‍. ഗൗരിയമ്മയും സി.പി.ഐ.(എം) ല്‍ നിന്നും പുറത്താക്കപ്പെടുന്ന കാലഘട്ടത്തിലാണ് അച്ഛന്‍ സജീവ നക്സലൈറ്റ് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്‍വാങ്ങുന്നതും. സ്വന്തം പാര്‍ട്ടികളിലേക്ക് രണ്ടുപേരും അച്ഛനെ ക്ഷണിച്ചു. അച്ഛന്‍ തിരഞ്ഞെടുത്തത് ഗൗരിയമ്മയുടെ ജെ.എസ്.എസ്. ആണ്. അച്ഛന്‍്റെ തീവ്രസ്വഭാവവുമായി കുറെക്കൂടി ചേര്‍ച്ച എം. വി. രാഘവനായതിനാല്‍ എന്തുകൊണ്ട് ഗൗരിയമ്മയ്ക്കൊപ്പം എന്ന് പിന്നീട് ഞാന്‍ അച്ഛനോട് ചോദിച്ചു. “അവര്‍ വല്ലാതെ നീതി അര്‍ഹിക്കുന്നു,” എന്നായിരുന്നു അതിന് അച്ഛന്‍്റെ മറുപടി. എം.വി.ആറും അച്ഛനും ഓര്‍മ്മയായി; ഇപ്പോള്‍ ഗൗരിയമ്മയും. കേരളത്തിന്റെ വിപ്ലവ വനിതയ്ക്ക് , കെ ആര്‍ ഗൗരിയമ്മയ്ക്ക് ആദരാഞ്ജലികള്‍,” നിഖില കുറിച്ചു.
read also: പാപ്പുവിന് കോവിഡ്; മകളെ കാണാൻ ബാലയെ അനുവദിക്കാതെ അമൃത; വിമർശനം
https://www.instagram.com/p/COucH0kBPnQ/?utm_source=ig_embed
Post Your Comments