മമ്മൂട്ടിക്ക് മാത്രമല്ല മോഹന്‍ലാല്‍ എന്ന സൂപ്പര്‍ താരത്തിനും കൃത്യമായ ഇടവേളകളില്‍ ഹിറ്റുകള്‍ നല്‍കി കൊണ്ടിരുന്ന രചയിതാവായിരുന്നു ഡെന്നിസ് ജോസഫ്. ‘രാജവിന്‍റെ മകന്‍’ എന്ന സിനിമ സൃഷ്ടിച്ച ട്രെന്‍ഡ് മലയാള സിനിമയ്ക്ക് പുത്തന്‍ ഉണര്‍വ്വായപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കിയുള്ള ആക്ഷന്‍ സിനിമകള്‍ മലയാള സിനിമയുടെ വാണിജ്യ തലത്തില്‍ പുതിയ കടന്നു വരവായി. ‘രാജവിന്റെ മകന്‍’, ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്നീ സിനിമകള്‍ മോഹന്‍ലാലിന്‍റെ സിനിമാ ജീവിതം എഴുതുമ്പോള്‍ അതില്‍ ജ്വലിച്ചു നില്‍ക്കുന്ന ചലച്ചിത്ര കാഴ്ചയാണ്. മനു അങ്കിളില്‍ മോഹന്‍ലാലിനെ മോഹന്‍ലാല്‍ ആയി തന്നെ സിനിമയില്‍ അവതരിപ്പിച്ചതും ഡെന്നിസ് ജോസഫ് ആയിരുന്നു. ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ എന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ വേറിട്ട ഹ്യൂമറും ഡെന്നിസ് ജോസഫ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു.
തന്റെ സിനിമാ ജീവിതത്തില്‍ ഒരുപിടി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച ഡെന്നിസ് ജോസഫിനെക്കുറിച്ച് ഒരു മാധ്യമത്തിനു നല്‍കിയ അനുസ്മരണ കുറിപ്പില്‍ മോഹന്‍ലാല്‍ പങ്കുവച്ചത്.
“ഒരു ഫോൺ കോളിനപ്പുറം വേണ്ടപ്പെട്ട ഒരാൾ ഇല്ലാതായി പോകുന്നത് വല്ലാത്തൊരു ഞെട്ടലാണ്. ഇതു തീരെ പ്രതീക്ഷിക്കാത്തൊരു യാത്രയാണ്. ‘രാജാവിന്റെ മകൻ’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’, ‘ഭൂമിയിലെ രാജാക്കന്മാർ’, ‘മനു അങ്കിൾ’ തുടങ്ങിയ സിനിമകളിൽ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യാനായി. ‘രാജാവിന്റെ മകൻ’ രണ്ടാം ഭാഗത്തിനായി ഒരുങ്ങിയതാണ്. പക്ഷേ നടന്നില്ല. വീണ്ടും ഇരിക്കാമെന്ന്പറഞ്ഞിരുന്നു. സിനിമ അങ്ങനെയാണ്. ഒരുകാലത്തെ മലയാളസിനിമയെ നയിച്ച എഴുത്തുകാരനാണ് നഷ്ടമാകുന്നത്”.
Post Your Comments