വിവാഹം , വിവാഹമോചനം ഇവയെല്ലാം സിനിമാ മേഖലയിൽ സാധാരണമാണ്. എന്നാൽ ഇപ്പോൾ ആരാധകർക്കിടയിൽ വലിയചർച്ചയാകുന്നത് 17 വര്‍ഷം മുൻപ് വേർപിരിഞ്ഞ താരദമ്പതികൾ വീണ്ടും ഒന്നിക്കുന്നതാണ്.
പ്രണയം അവസാനിപ്പിച്ച് 17 വര്‍ഷം മുമ്പ് പിരിഞ്ഞ താരജോഡിയായ ജെന്നിഫര്‍ ലോപ്പസും ബെന്‍ അഫ്‌ളെക്കുമാണ് വീണ്ടും ഒരുമിക്കുന്നത്. 51കാരിയായ ജെന്നിഫറിനെയും 48കാരനായ ബെന്നിനെയും ഒന്നിച്ച് അമേരിക്കയിലെ മൊണ്ടാനയില്‍ കണ്ടതോടെയാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിതുടങ്ങിയത്.
read also: മലയാള സിനിമയിലെ തലയെടുപ്പുള്ള ആന വൈദ്യൻ!!
മൊണ്ടാനയിലാണ് ഇപ്പോള്‍ ബെന്‍ താമസിക്കുന്നത്. 2002ല്‍ ആഘോഷമായി വിവാഹനിശ്ചയം നടത്തിയെങ്കിലും രണ്ടുവര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ബേസ്‌ബോള്‍ കളിക്കാരന്‍ അലക്‌സ് റോഡ്രിഗസ്സുമായുള്ള ബന്ധം തുടങ്ങിയ ജെന്നിഫര്‍ ആ ബന്ധവും ഇപ്പോൾ അവസാനിപ്പിച്ചു. കൂടാതെ ഈ വര്‍ഷം ജനുവരിയില്‍ നടി അമ്മ ഡി അര്‍മാസുമായി ബെന്നും വേര്‍പിരിഞ്ഞു. ഇതോടെ ജെന്നിഫർ ബെൻ പ്രണയം വീണ്ടും മൊട്ടിട്ടെന്നാണ് ആരാധകര്‍ കരുതുന്നത്.
Post Your Comments