കാളിദാസിന്‍റെ ആദ്യ തമിഴ് ചിത്രം ‘മീന്‍ കുഴമ്പും മണ്‍പാനയും’ വലിയ താര നിരകൊണ്ട് ശ്രദ്ധേയ ചിത്രമായിരുന്നു. ആ സിനിമയില്‍ കമല്‍ ഹാസന്‍ അതിഥി താരമായി അഭിനയിച്ചത് താന്‍ പറഞ്ഞത് കൊണ്ടല്ലെന്നും അഭിനയിക്കനുണ്ടായ കാരണത്തെക്കുറിച്ചും തുറന്നു പറയുകയാണ് നടന്‍ ജയറാം.
തമിഴില്‍ കണ്ണന് ആദ്യമായി ലഭിച്ച അവസരം വലുതായിരുന്നു. ശിവാജി സാറിന്റെ പേരിലുള്ള വലിയ പ്രൊഡക്ഷനില്‍ സിനിമ ചെയ്യാന്‍ അവനു സാധിച്ചത് വലിയ ഭാഗ്യമാണ്. കൂടാതെ പ്രഭുവിനൊപ്പവും, കമല്‍ ഹാസന്‍ അതിഥി വേഷം ചെയ്യുന്ന ചിത്രത്തിലൂടെയും തുടങ്ങാന്‍ കഴിഞ്ഞത് അപൂര്‍വ്വ ഭാഗ്യമാണ്. പലരുടെയും വിചാരം ഞാന്‍ പറഞ്ഞത് കൊണ്ടാണ് കമല്‍ ഹാസന്‍ ആ സിനിമയില്‍ അഭിനയിച്ചതെന്നാണ്. അങ്ങനെയല്ല, ശിവാജി സാറിന്റെ പേരിലുള്ള വലിയൊരു പ്രൊഡക്ഷന്‍ കമ്പനിക്ക് വേണ്ടി ചെയ്യുന്ന സിനിമയായത് കൊണ്ടാണ് അദ്ദേഹം അത് സ്വീകരിച്ചത്. ഞാന്‍ ഈ സിനിമയെക്കുറിച്ച് പറഞ്ഞതും അദ്ദേഹം ചോദിച്ചത്. ‘എത്ര ദിവസത്തെ ഡേറ്റ് വേണമെന്നാണ്’ കാര്യം പറഞ്ഞപ്പോള്‍, ‘ഇതാ ഞാന്‍ തന്നിരിക്കുന്നു’ എന്ന് മറുപടിയും നല്‍കി. കാളിദാസ് അഭിനയിക്കുന്നത് കൊണ്ട് എനിക്ക് ചെറിയ ടെന്‍ഷന്‍ ഉണ്ടായിരുന്നു. പിന്നെ അവന്‍ എനിക്കൊപ്പം കുട്ടികാലത്ത് സിനിമകളില്‍ കസറിയിട്ടുള്ളത് കൊണ്ട് അവന്‍ ഏതായാലും മോശാമാക്കില്ല എന്ന് ഉറപ്പുണ്ടായിരുന്നു. പ്രഭുവിന്റെ പിന്തുണയാണ് അവനെ കൂടുതല്‍ ആ കഥാപാത്രം നന്നാക്കാന്‍ സഹായിച്ചത്”. ജയറാം പറയുന്നു.
Post Your Comments