മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ സംവിധാന ചെയ്ത പ്രിയദര്ശന് മലയാളത്തില്‍ നിരവധി ഹിറ്റ് സിനിമകള്‍ എഴുതിയിട്ടുള്ള ഡെന്നിസ് ജോസഫ് എന്ന തിരക്കഥാകൃത്തിനെ അനുസ്മരിക്കുകയാണ്. ഒരു പ്രമുഖ ദിനപത്രത്തിന്റെ അനുസ്മരണ കോളത്തിലായിരുന്നു തന്റെ പ്രിയ ചങ്ങാതിയെക്കുറിച്ച് പ്രിയദര്ശന് മനസ്സ് തുറന്നത്. ആവര്‍ത്തിച്ചു ആവര്‍ത്തിച്ചു കണ്ടപ്പോള്‍ തന്നെ അത്ഭുതപ്പെടുത്തിയ സിനിമയാണ് ‘ന്യൂ ഡെല്‍ഹി’ എന്ന് പ്രിയദര്ശന് അനുസ്മരണ കുറിപ്പില്‍ പങ്കുവയ്ക്കുന്നു.
“ഞായറാഴ്ച രാത്രി ഡെന്നിസ് വിളിച്ചു. തിങ്കളാഴ്ച അതേ നമ്പറിൽ നിന്ന് ഡെന്നിസ് വിട്ടു പോയ വിവരം എനിക്ക് വരുന്നു. ജീവിതത്തിൽ ഇതുപോലെ അമ്പരന്നുപോയ സമയമില്ല. ഇക്കാലമത്രയും ആഴ്ചയിൽ മൂന്നുദിവസം സംസാരിച്ചിരുന്ന സുഹൃത്തുക്കളായിരുന്നു ഞങ്ങൾ. ‘ന്യൂ ഡെല്‍ഹി’ റിലീസ് ചെയ്യാൻ രണ്ടു ദിവസമുള്ളപ്പോൾ ഡെന്നിസും ജോഷിയേട്ടനും എന്നെ വിളിച്ചുപറഞ്ഞു. നീയത് കാണണം ഞാനും ജോഷിയേട്ടനും മാത്രമിരുന്നാണ് കണ്ടത്. കാണക്കാണെ അന്തംവിട്ടുപോയ സിനിമയാണത്. അതിനപ്പുറമുള്ള മലയാളസിനിമ അതിനുമുമ്പ് ഞാൻ കണ്ടിട്ടില്ല. മോഹൻലാലിന്റെ ജീവിതം വഴിതിരിച്ചുവിട്ടത് ഡെന്നിസാണ്. നന്നായി പാടുമായിരുന്നു. ഡെന്നിസിനൊപ്പം ഇരിക്കാനുള്ള കൊതികൊണ്ട് ‘ഗീതാഞ്ജലി’ എന്ന സിനിമയുടെ കാലത്ത് എനിക്ക് കൂട്ടിനിരുത്തി. മലയാളത്തിൽ ഇതുപോലെ കത്തിനിന്ന എഴുത്തുകാരനില്ല. എന്തും എഴുതി ഹിറ്റാക്കാൻ ഉള്ള മാജിക്കുണ്ടായിരുന്നു ഡെന്നിസിന്റെ രചനയ്ക്ക്”.
Post Your Comments