GeneralLatest NewsMollywoodNEWS

വില്ലനായത് സോഡിയം, ബാത്ത്‌റൂമില്‍ ബോധരഹിതനായി നിലംപതിച്ചു, ഡെന്നീസ് ജോസഫിനു സംഭവിച്ചത്

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ബോധരഹിതനാകാനുള്ള സാധ്യത കൂടുതലാണ്

മലയാള സിനിമയിൽ തീരാനഷ്ടമായി പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ഡെന്നീസ് ജോസഫ് വിടവാങ്ങിയിരിക്കുകയാണ്. 64 വയസ്സ് മാത്രമായിരുന്നു പ്രായം. അദ്ദേഹത്തിന്റെ മരണത്തിനു കാരണമായത് സോഡിയം ആണെന്ന് റിപ്പോർട്ട്.

”ഡെന്നീസ് ജോസഫ് ആശുപത്രിയില്‍ പോകാന്‍ അപ്പോയ്‌മെന്റ് എടുത്തിരുന്നതാണ്. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ ശരീരത്തില്‍ സോഡിയത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നുണ്ടായിരുന്നു. ബന്ധു കൂടിയായ ഡോ. ബോബി (തിരക്കഥാകൃത്ത് സഞ്ജയ് ബോബി) വിളിച്ച് നിര്‍ബ്ബന്ധമായും ഡോക്ടറിനെ കാണമെന്ന് ഉപദേശിച്ചിരുന്നു. അങ്ങനെയാണ് അപ്പോയ്‌മെന്റ് എടുത്തത്. അതിനിടെ അദ്ദേഹത്തെ മരണം കവര്‍ന്നുകൊണ്ടുപോവുകയായിരുന്നു.

read also: ‘എന്റെ ഡ്രൈവര്‍ ലക്ഷങ്ങള്‍ പ്രതിഫലം പറ്റുന്നൊരാള്‍, പേര് സുരേഷ്‌ഗോപിയെന്നാ, അറിയ്യോ’; തിരുമേനി മമ്മൂട്ടിയോട് പറഞ്ഞു

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കൂടുമ്പോള്‍ ബോധരഹിതനാകാനുള്ള സാധ്യത കൂടുതലാണ്. അതുതന്നെയാണ് ഇന്നലെ സംഭവിച്ചതും. രാത്രിയോടെ അദ്ദേഹം ബാത്ത്‌റൂമില്‍ പോയതായിരുന്നു. പെട്ടെന്ന് ബോധരഹിതനായി നിലംപതിക്കുകയായിരുന്നു. താഴത്തെ നിലയിലായിരുന്നു ഭാര്യയും മക്കളും. അപ്പച്ചനെ കാണാത്തതിനെത്തുടര്‍ന്ന് മുകളിലെത്തിയപ്പോഴായിരുന്നു ബോധരഹിതനായ നിലയില്‍ അദ്ദേഹത്തെ കണ്ടത്. ഉടന്‍തന്നെ കോട്ടയത്തെ കാരിതാസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.” പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തു

shortlink

Related Articles

Post Your Comments


Back to top button