CinemaGeneralLatest NewsMollywoodNEWS

‘എന്റെ ബീന അനുഭവിക്കുന്ന വേദന’; മകന് മുന്നിൽ പൊട്ടിക്കരഞ്ഞ് മനോജ്, ചേർത്തുപിടിച്ച് ആരാധകർ

കുടുംബപ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ബീന ആന്റണിയും ഭർത്താവ് മനോജ് കുമാറും. ഇരുവരും തങ്ങളുടെ പുതിയ വിശേഷങ്ങളെല്ലാം യുട്യൂബ് ചാനലിലൂടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ തന്‍റെ പ്രിയതമക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മനോജ്. ബീനയ്ക്ക് കോവിഡ് പോസിറ്റീവ് ആയെന്നും വളരെ വേദന അനുഭവിച്ചാണ് അവൾ ആശുപത്രിയിൽ കഴിയുന്നതെന്നും മനോജ് പറയുന്നു.

ലോക്ക്ഡൗൺ തുടങ്ങും മുമ്പ് ഒരു പരമ്പരയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം, അതിനുശേഷം പരിശോധിച്ചപ്പോഴാണ് ബീനയ്ക്കും പോസിറ്റീവ് ആണെന്ന് അറിയുന്നത്.

സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവ‍ർ റൂം ക്വാറന്‍റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്‍റൈനിൽ ഇരുന്ന് മാറുമെന്ന് കരുതി. എന്നാൽ, ഓക്സിജൻ കുറഞ്ഞതോടെ അവൾക്ക് ശ്വാസമെടുക്കാനും ബുദ്ധിമുട്ടായി വന്നു. ഇതോടെ, ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്നു മനോജ് പറയുന്നു. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തുന്നത്

shortlink

Related Articles

Post Your Comments


Back to top button