നടന്‍ ബാലയെ മകൾ പാപ്പുവിനെ കാണാന്‍ അനുവദിക്കുന്നില്ലെന്ന തരത്തില്‍ വരുന്ന വാർത്തകൾക്കെതിരെ മുന്‍ ഭാര്യയും ഗായികയുമായ അമൃത സുരേഷ്. ഇവരുടെ മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മകളെ കാണണം എന്ന് പറഞ്ഞു വിളിച്ചപ്പോൾ അനുവദിച്ചില്ലെന്നും യൂട്യൂബ് ചാനല്‍ വാര്‍ത്ത വന്നിരുന്നു. അമൃതയും ബാലയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ ഭാഗങ്ങളും വാർത്തയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ കുട്ടിക്ക് ഒരു കുഴപ്പവുമില്ലെന്നും സന്തോഷമായിരിക്കുകയാണെന്നും അമൃത ഫെ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. ചാനലിന് എതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു.
എട്ടുവയസ്സുള്ള കുഞ്ഞിന് കോവിഡാണെന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്നത് സഹിക്കാന്‍ പറ്റാത്തതിനും അപ്പുറത്താണെന്ന് അമൃത പറയുന്നു. രണ്ടു തവണയായിട്ട് ബാല വിളിച്ചതിന്റെ ഒരു ഭാഗം മാത്രമാണ് പുറത്തുവന്നതെന്നും കോവിഡ് പോസിറ്റീവ് ആയതിന്റെ അവസാന ടെസ്റ്റിന് പുറത്തുപോയപ്പോഴാണ് ബാല വിളിച്ചതെന്നും ഇപ്പോള്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞത് അതിനാലാണെന്നും അമൃത പറയുന്നു:
Post Your Comments