GeneralLatest NewsMollywoodNEWS

മകളെ കാണാൻ ബാലയെ അനുവദിക്കാതെ അമൃത; വിമർശനം

ഇപ്പോൾ വീഡിയോ കോൾ ചെയ്ത് മകളെ കാണിച്ചു തരാൻ സാധിക്കുകയില്ല

മലയാളത്തിന്റെ പ്രിയനടനാണ് ബാല. ഗായിക അമൃതയുമായുള്ള പ്രണയ വിവാഹവും വേർപിരിയലുമെലാം സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഇവർക്കൊരു പെൺകുട്ടിയുണ്ട്. പാപ്പു എന്ന് വിളിക്കുന്ന അവന്തിക. വേർപിരിഞ്ഞുവെങ്കിലും മകളെ പലപ്പോഴും ബാല കൂടെകൂട്ടാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ അമൃതയ്‌ക്കെതിരെ വിമർശനം ഉയരുകയാണ്.

 മകളെ കാണണമെന്ന ആവശ്യവുമായി വിളിച്ച ബാലയോട് അമൃത പറ്റില്ലെന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ശബ്ദ സന്ദേശം.

read also: ‘കോവിഡ് നമ്മുടെ വീട്ടില്‍ എത്തി എന്നൊരു അവസ്ഥയായി’; കൂടുതല്‍ ഭയാനകമായ അവസ്ഥയെക്കുറിച്ചു ശ്വേത മേനോന്‍

ഇപ്പോൾ വീഡിയോ കോൾ ചെയ്ത് മകളെ കാണിച്ചു തരാൻ സാധിക്കുകയില്ലെന്നാണ് അമൃത ബാലയോടു പറയുന്നത്. സോഷ്യൽമീഡിയയിലൂടെ ഇത്തരമൊരു വോയിസ് ക്ലിപ് പുറത്ത് വന്നതിനു പിന്നാലെ കടുത്ത ഭാഷയിലാണ് ആരാധകർ അമൃതയ്‌ക്കെതിരെ പ്രതികരിക്കുന്നത്.

അമൃതയെ പോലെ തന്നെ അതെ അവകാശമാണ് പാപ്പുവിന് ബാലയോടും ഉള്ളത്. പിന്നെ എന്തുകൊണ്ടാണ് തന്റെ മകളെ കാണാൻ ബാലയെ അമൃത അനുവദിക്കാത്തതെന്നും ആരാധകർ ചോദിക്കുന്നു.

എന്നാൽ ഈ വിഷയത്തിൽ ആരും പ്രതികരിച്ചിട്ടില്ല. എങ്കിൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരുകയുള്ളു.

shortlink

Related Articles

Post Your Comments


Back to top button