
ഹൈദരാബാദ്: നടനും ടെലിവിഷന്‍ അവതാരകനുമായ ടി. നരസിംഹ റാവു (ടി.എന്‍.ആര്‍.) കോവിഡ് ബാധിച്ച് മരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
കോവിഡ് ബാധിച്ച് വീട്ടില്‍ നീരീക്ഷണത്തില്‍ കഴിയവെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ പിന്നീട് ആരോഗ്യനില മോശമാകുകയായിരുന്നു.
നിരവധി തെലുങ്ക് ചിത്രങ്ങളില്‍ നരസിംഹറാവു ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. ടെലിവിഷവന്‍ അവതാരകന്‍ എന്ന നിലയിലാണ് പ്രശസ്തി നേടുന്നത്. അനില്‍ രവിപുഡിയുടെ എഫ്3 എന്ന ചിത്രത്തില്‍ അഭിനയിക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം.
Post Your Comments