CinemaGeneralLatest NewsMollywoodMovie GossipsNEWS

5 വർഷങ്ങൾക്ക് ശേഷം സനൂഷ വീണ്ടും മലയാള സിനിമയിലേക്ക്

സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും സനുഷ അറിയിച്ചു

ബാലതാരമായെത്തി പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സനൂഷ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം സിനിമയിലെത്തിയിട്ട് 22 വര്‍ഷത്തോളമായി. 2016-ൽ ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന സിനിമയിലാണ് ഒടുവിൽ താരം മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോഴിതാ 5 വര്‍ഷത്തിനുശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുകയാണ് സനൂഷ. നടി തന്നെയാണ് ചാനല്‍ പരിപാടിയിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിൽ മാസം നടി കാശ്മീരിൽ ആയിരുന്നു. സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ തന്നെ ഔദ്യോഗികമായി വെളിപ്പെടുത്തുമെന്നും നടി അറിയിച്ചു.

മലയാളത്തിൽ സജീവമല്ലായിരുന്നുവെങ്കിലും കന്നഡയിലും തമിഴിലും തെലുങ്കിലും സനുഷ അഭിനയിച്ചിട്ടുണ്ട്. 2019ൽ റിലീസ് ചെയ്ത തെലുങ്ക് ചിത്രം ജെർസിയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

https://www.instagram.com/p/COArxnhjXFn/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button