ഓക്സിജനും മികച്ച ചികിത്‌സയും ലഭിക്കാതെയാണ് നടനും യൂട്യൂബറുമായ രാഹുല്‍ വൊഹ്‌റ മരണത്തിന് കീഴടങ്ങിയതെന്നു താരത്തിന്റെ ഭാര്യയും രംഗത്ത്. തനിക്ക് കൃത്യമായി ചികിത്സ ലഭിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്ന് ഫേയ്‌സ്ബുക്കില്‍ കുറിച്ചതിന് പിന്നാലെയാണ് രാഹുല്‍ വിട പറഞ്ഞത്. ഇപ്പോള്‍ ഭര്‍ത്താവിന് നീതിയാവശ്യപ്പെട്ടുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യയും നടിയുമായ ജ്യോതി തിവാരി. രാഹുലിന്റെ ആശുപത്രിയില്‍ നിന്നുള്ള വിഡിയോ ആണ് ഇവര്‍ പങ്കുവെച്ചത്. ജ്യോതിയുമായുള്ള വിവാഹം കഴിഞ്ഞിട്ട് ആറുമാസം മാത്രമാണ് പിന്നിടുന്നത്.
ഓക്‌സിജന്‍ മാസ്‌ക് ധരിച്ചു കിടക്കുന്ന രാഹുലിനെയാണ് വിഡിയോയില്‍ കാണുന്നത്. എന്തെങ്കിലും സഹായത്തിനായി അറ്റന്റര്‍മാരെ വിളിച്ചാല്‍ ഒരു മിനിറ്റില്‍ വരാം എന്നു പറയുമെന്നും പിന്നെ അവരെ കാണില്ലെന്നും രാഹുൽ പറയുന്ന, അവസാന നിമിഷ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്.
”എല്ലാ രാഹുല്‍മാര്‍ക്കും നീതിവേണം, എന്റെ രാഹുല്‍ വിടപറഞ്ഞ വിവരം നിങ്ങള്‍ അറിഞ്ഞിരിക്കും. പക്ഷേ എങ്ങനെയാണ് അദ്ദേഹം മരിച്ചതെന്ന് നിങ്ങള്‍ക്ക് അറിയില്ല. ഡല്‍ഹി തഹിര്‍പൂര്‍ രാജീവ് ഗാന്ധി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലായിരുന്നു അദ്ദേഹം. ഇങ്ങനെയൊരു ചികിത്സയാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്റെ ഭര്‍ത്താവിന് നീതി ലഭിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നത്. മറ്റൊരു രാഹുലും ഇതുപോലെ മരിക്കരുത്”- ജ്യോതി കുറിച്ചു.
Post Your Comments