മലയാള സിനിമയില്‍ കാരവാന്‍ സംസ്കാരം തുടങ്ങും മുന്‍പേ അതുമായി ബന്ധപ്പെട്ട ഒരു അനുഭവം പങ്കുവയ്ക്കുകയാണ് നടന്‍ മനോജ്.കെ.ജയന്‍. വിക്രം നായകനായ ‘ദൂള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് താന്‍ ആദ്യമായി കാരവാന്‍ കാണുന്നതെന്നും ഭൂതകാല ഓര്‍മ്മകള്‍ പങ്കുവച്ചു കൊണ്ട് ഒരു അഭിമുഖ പരിപാടിയില്‍ മനോജ്.കെ.ജയന്‍ വ്യക്തമാക്കുന്നു. തമിഴ് സിനിമ മേഖല നടനെന്ന നിലയില്‍ തനിക്ക് ബഹുമാനം നല്‍കാറുണ്ടോ? എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
“മലയാള സിനിമയില്‍ കാരവാന്‍ വന്നു തുടങ്ങിയ സമയമായിരുന്നില്ല അത്. ഞാന്‍ വിക്രം നായകനായ ‘ദൂള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ ചെല്ലുമ്പോഴാണ് ആദ്യമായി കാരവാന്‍ കാണുന്നത്. അവിടെ രണ്ടു മൂന്ന്‍ കാരവാന്‍ ഉണ്ടായിരുന്നു. എന്‍റെ ഷോട്ട് എടുത്തു കഴിഞ്ഞു കുറച്ചു മാറിയിരുന്നു ഞാന്‍ വിശ്രമിച്ചപ്പോള്‍ അവര്‍ വന്നു പറഞ്ഞു, സാര്‍ കാരവാനില്‍ കയറി ഇരുന്നോളൂ, ഇത് സാറിനും കൂടി ഇരിക്കാന്‍ വേണ്ടി കൊണ്ടു വന്നിട്ടതാണെന്ന്. എനിക്ക് അത്ഭുതം തോന്നി, തമിഴില്‍ ഒരു പുതുമുഖമായിരിക്കെ എനിക്ക് എന്തിനാണ് അങ്ങനെയൊരു സെറ്റപ്പ് അവര്‍ തരുന്നതെന്ന് തോന്നിപ്പോയി. പക്ഷേ മലയാളത്തില്‍ ഞാനൊരു എക്സ്പീരിയന്‍സ് നടന്‍ ആണെന്നും, ഞാന്‍ അഭിനയിച്ച സിനിമകളും കഥാപാത്രങ്ങളുമൊക്കെ പലര്‍ക്കും അറിയാവുന്നത് കൊണ്ടും എനിക്ക് നല്‍കിയ ബഹുമാനമാണ് അവര്‍ കാണിച്ചത്. അങ്ങനെ ഞാന്‍ ആദ്യമായി ഒരു കാരവാന്‍ കാണുന്നതും അതിന്റെ അകത്ത് കയറുന്നതും ‘ദൂള്‍’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ്”.
Post Your Comments