
മലയാളികളുടെ പ്രിയപ്പെട്ട താരമായ നടി അനുശ്രീക്ക് സിനിമയിലേപ്പോലെതന്നെ സോഷ്യൽമീഡിയയിലും ആരാധകർ ഏറെയാണ്. സോഷ്യല്‍ മീഡിയയിൽ സജീവമായി ഇടപെടുന്ന താരം വിശേഷങ്ങൾ പങ്കുവക്കാറുണ്ട്. അനുശ്രീയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോഷൂട്ടിന് നേരെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ വച്ച് നടത്തിയ ഒരു ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അനുശ്രീ പങ്കുവെച്ചത്.
‘ചിത്രങ്ങളില്‍ നിങ്ങൾ സുന്ദരിയായി കാണപ്പെടുന്നു. പക്ഷേ മാസ്ക് ഇല്ലാതെ ഇത്രയധികം ആളുകൾക്ക് നടുവിൽ നിൽക്കാമോ? ഒരു സെലിബ്രിറ്റി ആയതു കൊണ്ട് തന്നെ കൂടുതൽ ഉത്തരവാദിത്വത്തോടെ പെരുമാറേണ്ടതല്ലേ നിങ്ങള്‍? നിങ്ങളുടെ ഫോളേവേഴ്സിനെ നിങ്ങൾ സ്വാധീനിക്കുന്നുവെന്ന കാര്യം മറക്കരുത്. ക്ഷമിക്കണം, ഇത് എന്നെ നിരാശപ്പെടുത്തുന്നു,’ നടി അനുശ്രീയുടെ ഏറ്റവും പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിനു താഴെ വന്ന കമന്റുകളില്‍ ഒന്നാണ് ഇത്.
എന്നാല്‍, ആ പോസ്റ്റില്‍ തന്നെ കമന്റിനുള്ള വിശദീകരണവും ഉണ്ട്. ഇത് വളരെക്കാലം മുന്‍പ് എടുത്ത ഒരു ചിത്രമാണ് എന്ന് അതില്‍ അനുശ്രീ വ്യക്തമാക്കുന്നുണ്ട്. കോഴിക്കോട് പാളയം മാര്‍ക്കറ്റിന്റെ ചരിത്ര പ്രസക്തിയും അവിടെ നിന്നും ലോകത്തേക്ക് മുഴുവന്‍ കയറ്റി അയക്കപ്പെട്ട ‘കാലിക്കോ’ എന്ന കൈത്തറി വസ്ത്രങ്ങളുടെ ശ്രേണിയും അനുശ്രീ കുറിപ്പില്‍ എടുത്തു പറയുന്നുണ്ട്. പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാരും അവരുടെ ചരിത്രവും ഇന്നും വിസ്മയിപ്പിക്കുന്നു എന്നും താരം കുറിച്ചു. പാളയം മാര്‍ക്കറ്റിലും സ്ഥിതിഗതികള്‍ പഴയ പോലെയാകും എന്ന് പ്രത്യാശിച്ചു കൊണ്ടും പ്രാര്‍ത്ഥിച്ചു കൊണ്ടുമാണ് അനുശ്രീ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതേസമയം അനുശ്രീയുടെ ഫോട്ടോയ്ക്ക് താഴെയും തുടർന്ന് സോഷ്യൽ മീഡിയയിലും ചിത്രങ്ങൾ ചർച്ചയായ സാഹചര്യത്തിൽ അനുശ്രീ ഇപ്പോൾ ചിത്രങ്ങൾ പിൻവലിച്ചിരിക്കുകയാണ്.
https://www.instagram.com/p/COr3uZnrOL0/?utm_source=ig_web_copy_link
Post Your Comments