Uncategorized

എനിക്ക് ലഭിക്കാതെ സുഹാസിനിക്ക് ദേശീയ പുരസ്‌കാരം ലഭിച്ചത് അതുകൊണ്ടാകും: കവിയൂര്‍ പൊന്നമ്മ

മുഖ്യമായി എന്റെ കഥാപാത്രത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു

തനിക്ക് ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു ദേശീയ അവാര്‍ഡ്‌ പുരസ്‌കാരം സുഹാസിനി സ്വന്തമാക്കിയ ഭൂതകാല സിനിമാനുഭവം പങ്കുവയ്ക്കുകയാണ് നടി കവിയൂര്‍ പൊന്നമ്മ. പത്മരാജന്‍ സംവിധാനം ചെയ്തു 1985-ല്‍ പുറത്തിറങ്ങിയ ‘തിങ്കളാഴ്ച നല്ല ദിവസം’ എന്ന ചിത്രത്തിലെ കവിയൂര്‍ പൊന്നമ്മയുടെ അഭിനയ പ്രകടനം ദേശീയ അവാര്‍ഡിന്റെ ഫൈനല്‍ സ്റ്റേജ് വരെ ചര്‍ച്ചയായിരുന്നു.

കവിയൂര്‍ പൊന്നമ്മയുടെ വാക്കുകള്‍

“തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രത്തിലെ എന്റെ കഥാപാത്രം ഞാന്‍ അത് വരെ ചെയ്ത അമ്മ കഥാപാത്രങ്ങളില്‍ നിന്നും മികച്ചതായിരുന്നു. ആ സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ഞാനുമായി കണക്റ്റ് ചെയ്തുള്ളതായിരുന്നു. മുഖ്യമായി എന്റെ കഥാപാത്രത്തിന് ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കിയ സിനിമയായിരുന്നു. വ്യത്യസ്ത ഭാവതലങ്ങളുള്ള അമ്മ കഥാപാത്രം ആ വര്‍ഷത്തെ ദേശീയ അവാര്‍ഡിന്റെ മികച്ച നടിയ്ക്കുള്ള ഫൈനല്‍ റൗണ്ട് വരെ എത്തിയിരുന്നു. പക്ഷേ ഒടുവില്‍ എനിക്കത് കിട്ടിയില്ല. സുഹാസിനിക്ക് ലഭിച്ചു. എന്താണ് അതിന്റെ കാരണം എന്നൊന്നും അറിയില്ല. ചിലപ്പോള്‍ ഞാന്‍ ചെയ്തതിലും മികച്ചതായി സുഹാസിനി ചെയ്തുവെന്ന് ജൂറിക്ക് തോന്നിയിരിക്കാം. അല്ലെങ്കില്‍ മറ്റു ചില കാരണങ്ങള്‍ ആയിരിക്കാം. സുഹാസിനി ഹീറോയിന്‍ ആയത് കൊണ്ടാകും മറ്റൊരു കാരണം. എന്തായാലും അന്ന് ദേശീയ അവാര്‍ഡ്‌ നഷ്ടമായാല്ലൊ എന്നൊന്നും ഞാന്‍ ചിന്തിക്കാറില്ല”. കവിയൂര്‍ പൊന്നമ്മ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button