പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് കരീന കപൂറും സെയ്ഫ് അലി ഖാനും. അടുത്തിടയിലാണ് താരങ്ങൾക്ക് ഇളയ മകൻ ജനിച്ചത്. മകന്റെ വിശേഷങ്ങൾ എല്ലാം പ്രേക്ഷകരുമായി പങ്കുവെയ്ക്കാറുള്ള കരീന ഇത്തവണ ഒരു മനോഹര ചിത്രമാണ് പങ്കുവെച്ചിട്ടുള്ളത്. അനിയനെ വാത്സല്യത്തോടെ കൈകളിലെടുത്ത തൈമൂറിനെയാണ് ചിത്രത്തിൽ കാണുക.
“ലോകം മുഴുവൻ പ്രതീക്ഷ കൈവിടാതിരിക്കുന്ന ഈ സമയത്ത് ഇവർ രണ്ടുപേരുമാണ് മികച്ചൊരു നാളെയെ കുറിച്ച് എനിക്ക് പ്രതീക്ഷ പകരുന്നത്. സുന്ദരികളും, കരുത്തരുമായ എല്ലാ അമ്മമാർക്കും മദേഴ്സ് ഡേ ആശംസകൾ. വിശ്വാസം മുറുകെ പിടിക്കുക,” കരീന കുറിക്കുന്നു.
ആരാധകർ സ്നേഹത്തോടെ സെയ്ഫീന എന്നു വിളിക്കുന്ന കരീന- സെയ്ഫ് ജോഡികൾ ആദ്യമൊന്നിക്കുന്നത് ‘തഷാൻ’ എന്ന ചിത്രത്തിന്റെ സെറ്റിലാണ്. ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2012 ലാണ് ഇരുവരും വിവാഹിതരായത്. 2016 ഡിസംബറിൽ 20നാണ് മകൻ തൈമൂറിന്റെ ജനനം.
https://www.instagram.com/p/COo_jvIp5ZF/?utm_source=ig_web_copy_link
Post Your Comments