മാതൃദിനത്തോട് അനുബന്ധിച്ച് പലരും സോഷ്യല്‍ മീഡിയകളില്‍ അമ്മയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളും പങ്കുവെച്ചിരുന്നു. ആക്ടിവിസ്റ്റും മുന്‍ ബിഗ്‌ബോസ് താരവുമായ ജസ്ല മാടശേരി തന്റെ ഉമ്മയെ കുറിച്ച് പങ്കുവെച്ച ദീര്‍ഘമായ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കുഞ്ഞുന്നാളില്‍ ഞാനേറ്റവും കൂടുതല്‍ വഴക്കിട്ടതും കലഹിച്ചതും പരസ്പരം ദേശ്യം കാണിച്ചതും.. ഉമ്മയോടായിരുന്നു..കാരണം അവര്‍ വളര്‍ന്നു വന്ന സാഹച്യങ്ങള്‍ ആവാം എന്നെ അത്രമേലധികം തടഞ്ഞു നിര്‍ത്തിയത്.. പെങ്ങളായി അംഗീകരിക്കണമെങ്കില്‍ മതമില്ലാത്ത മകളെ ഒഴിവാക്കിയെന്ന് എഴുതി ഒപ്പിടണമെന്ന് ആങ്ങളമാര്‍..49 വര്‍ഷം നിങ്ങടെ പെങ്ങളായി ജീവിച്ചിട്ടും ഇനി പെങ്ങളായി നിങ്ങള്‍ അംഗീകരിക്കണേല്‍ ഒരുടമ്ബടി വേണമെങ്കില്‍ 25 വര്‍ഷായി ന്റൊപ്പം ജീവിക്കണ ഞാന്‍ വളര്‍ത്തിയ മകളെ മതി എന്ന് പറഞ്ഞെന്നെ അത്ഭുതപ്പെടുത്തിയ ഉമ്മ – ജസ്ല ഫേസ്ബുക്കില്‍ കുറിച്ചു.
ജസ്ലയുടെ കുറിപ്പിന്റെ പൂര്‍ണരൂപം,
ഉമ്മച്ചി ദിനാശംസകള്‍.. എന്നെ ഏറ്റവും അധികം സ്വാധീനിച്ച സ്ത്രീയെ തേടി അധികദൂരമൊന്നും..തിരയേണ്ടി വന്നിട്ടില്ല എനിക്ക്..ചിലപ്പോള്‍.. എന്നെ ഏറ്റവും കൂടുതല്‍ തടഞ്ഞതും..എതിര്‍ത്തതും..ഇവര്‍ തന്നെയാവണം.. പക്ഷേ ഞാനറിയാതെ എനിക്കെവിടെയൊക്കെയോ ധൈര്യവും കരുതലുമായിരുന്നു..അവര്‍.എനിക് ജന്മം തന്ന ഉമ്മയെ കുറിച്ച് തന്നെയാണ് പറഞ്ഞ് വരുന്നത്.. കുഞ്ഞുന്നാളില്‍ ഞാനേറ്റവും കൂടുതല്‍ വഴക്കിട്ടതും കലഹിച്ചതും പരസ്പരം ദേശ്യം കാണിച്ചതും..ഉമ്മയോടായിരുന്നു..കാരണം അവര്‍ വളര്‍ന്നു വന്ന സാഹച്യങ്ങള്‍ ആവാം എന്നെ അത്രമേലധികം തടഞ്ഞു നിര്‍ത്തിയത്.. പക്ഷേ അന്നൊന്നും എനിക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഒന്നുണ്ടായിരുന്നു..ഇന്ന് ഞാന്‍ തിരിച്ചറിയുന്നതും അതാണ്..
read also: ദൈവത്തെക്കുറിച്ചു അല്‍ഫോണ്‍സ് പുത്രന്റെ ചോദ്യം; തേങ്ങയില്‍ വെള്ളം നിറക്കുന്നവനെന്ന് സോഷ്യല്‍ മീഡിയ!
അവരാണ് എന്റെ കണ്ണിലെ കരുത്തുറ്റ സ്ത്രീയും എന്നെ ഏറെ സ്വാധീനിച്ച സ്ത്രീയും എന്ന് ഞാന്‍ മനസ്സിലാക്കുന്നത്.. പിന്നാമ്ബുറങ്ങളിലേക്ക് നോക്കുമ്ബോള്‍..അവരെന്നോട് എതിര്‍പ്പിന്റെ സ്വരത്തില്‍ പറഞ്ഞ വാക്കുകള്‍ എന്നിലേക്ക് കനലുകള്‍ ഇട്ട് തരികയായിരുന്നുവെന്നെനിക്ക് മനസ്സിലാവുന്നു.. ഉമ്മ നല്ല സുന്ദരിയായിരുന്നു..വെളുത്ത് മെലിഞ്ഞ് നല്ല ഉയരമുള്ള നീണ്ട കറുത്ത മുടിയും കണ്ണടയും.സാരിയും.. ഉമ്മ നല്ല കവിതാ ശകലങ്ങളൊക്കെ കുറിച്ച് വെക്കുമായിരുന്നു ഡയറിയില്‍.. ഗള്‍ഫിലായിരുന്ന ഉപ്പാക്ക് ഉമ്മ എഴുതുന്ന കത്തുകള്‍ക്ക് എത്രയോളം ആസ്വാദനത്തിന്റെ ഈണവും താളവുമുണ്ടായിരുന്നെന്ന് ഇന്ന് ഞാന്‍ ഓര്‍ക്കുന്നു..കത്തെഴുതുമ്ബോള്‍ ഉമ്മാക്കരികിലിരുന്ന്..ഹാര്‍മോണിയവും..സംസാരിക്കണ തോക്കും..ലൈറ്റ് കത്തണ ശൂസും..പേനയും..ക്‌ളിപ്പും..ചോകലേറ്റും.. ഒക്കെ വേണമെന്നെഴുതിക്കാന്‍ അന്നെന്തൊരു ഉത്സാഹമായിരുന്നു..
ഉമ്മയുടെ കുഞ്ഞുന്നാള്‍ മുതലുള്ള സ്റ്റാമ്ബ് കളക്ഷന്‍സ് ഇപ്പോഴുമുണ് വീട്ടില്‍ അല്‍പം..പകുതിയും സുഹൃത്തുക്ള്‍ കൊണ്ട് പോയി നശിപ്പിച്ചു.മതപുസ്തകങ്ങളുടെയും സ്വപ്നവ്യാഖ്യാനങ്ങളുടെയും..ഇസ്ലാമിക ചരിത്ര കഥകളുടേയും വലിയൊരു കളക്ഷന്‍ പണ്ട് മുതലേ വീട്ടിലുണ്ടായിരുന്നൂ.. ഉമ്മ അന്നെല്ലാം നന്നായി വായിക്കുകയും എഴുതുകയും ഞങ്ങളെ പഠിപ്പിക്കുകയും ചെയ്യുമായിരുന്നു.. എനിക്ക് 5 വയസ്സുള്ളപ്പോ ആണ് അനിയന്‍ ജനിക്കുന്നത്..അവന്റെ ജനനത്തിന് വേണ്ടി കാത്തിരുന്നു ഞങ്ങള്‍..പക്ഷേ എനിക്കെന്തോ കുഞ്ഞുന്നാളിലൊക്കെ വല്ലാത്ത വിഷമം തോന്നിയിരുന്നു..അവനുണ്ടായതില്‍ പിന്നെ ഉമ്മാക്ക് എന്നെ വേണ്ടെന്ന് തോന്നി ഒറ്റക്കിരുന്ന് കരഞ്ഞതും..അവിടേക്ക് ഉമ്മ വന്നെന്നെ വാരിയെടുത്തതും ..അവനോടൊപ്പം തൊട്ടടുത്തായി എന്നേയും കൂടെ കിടത്തി ഉറക്കണതും..അവന്റെ തൊട്ടിലില്‍ ഞാന്‍ കേറികിടക്കണതും എല്ലാം ഉമ്മ അസ്ബീ റബ്ബീ പാടിത്തരണതുമെല്ലാം..ഇന്നും ഓര്‍മ്മയിലുണ്ട്..
ഞാന്‍ കൊഞ്ചിക്കുട്ടിയായിരുന്നു.എപ്പോഴും കുട്ടിക്കളി യായിരുന്നു എനിക്കന്നും ഇന്നും..എല്ലാം. ആരെന്ത് ചെയ്താലും ഞാനത് അപ്പോ തന്നെ മറക്കുമായിരുന്നു.കുറച്ച് നേരം മാത്രേ ആ ദേശ്യം ഉണ്ടാവൂ..അത് തുറന്ന് കാണിക്കുകയും ചെയ്യും. ഉമ്മക്ക് വലിയൊരു മനസ്സുണ്ട്.. കഴിവും. ഒരാളെ കണ്ടാല്‍ അയാളുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയും. അത് വീട്ടില്‍ പങ്കുവെക്കുകയും.കഴിയുന്ന രീതിയില്‍ അവരെ സഹായിക്കുകയും ചെയ്യും. അത് കൊണ്ട് തന്നെയാവണം.ഞാന്‍ പെരുന്നാക്കുപ്പായം എന്ന പദ്ദതി തുടങ്ങുകയും കൂട്ടുകാരുമൊത്ത് ഓരോ വര്‍ഷവും 200 കുടുംബങ്ങള്‍ക്ക് വസ്ത്രവും അന്നവും നമ്മുടെ സമ്ബാദ്യത്തില്‍ നിന്ന് ചെയ്യുന്ന പദ്ദതി തുടങ്ങിയപ്പോള്‍ കൂടെ നിന്നതും..കൂട്ടുകാരെ എന്നോളം തന്നെ പ്രോത്സാഹിപ്പിച്ചതും..
..
എന്റെ ഉമ്മ എനിക്കെല്ലാത്തിനും വിലക്കിട്ടിരുന്നു.അധികം സൗഹൃദങ്ങള്‍ക്ക്..വീട്ടിന് പുറത്തുള്ള കളികള്‍ക്ക്..മരം കയറുമ്ബോള്‍ അങ്ങനെ.. പക്ഷേ അതൊക്കെ എതിര്‍ക്കുമ്ബോഴും..ഉമ്മ ഉമ്മക്ക് അതിഷ്ടമല്ലാത്തത് കൊണ്ടാണ് എതിര്‍ക്കുന്നത് എന്നെനിക്ക് തോന്നീട്ടില്ല..മറ്റുള്ളവര്‍ കാണുമ്ബോള്‍ എന്ത് വിചാരിക്കും എന്ന ചിന്തയായിരുന്നു..ചിലപ്പോള്‍ ദേ ഒരു പേരക്ക പറിച്ചാലോ എന്നുമ്മ തന്നെ ചോദിക്കും..ഞാനപ്പോഴേക്കും ഓടിമരത്തില്‍ കയറിയിരിക്കും..പറിക്കാന്‍ ..പറിച്ച് തീരുമ്ബോഴേക്കും ഉമ്മ ചുറ്റും നോക്കും..ഇങ്ങെറങ്ങ് നാട്ടാര് കാണും.. അതെന്താണ് ഞാന്‍ കയറുമ്ബോള്‍ മാത്രം നാട്ടാര് കാണുന്നത് വിഷയവും..അനിയന്‍ ചെയ്യുമ്ബോള്‍ വിഷയമല്ലാത്തതും.. അങ്ങനെയെപ്പോഴും..തലയിലിട് നാട്ടാര് പറയും.. അപ്പോള്‍ നാട്ടുകാരെ എന്തിന് പേടിക്ണം.?? അങ്ങനെ സദാചാരപരമായ ചോദ്യങ്ങളായിരുന്നു..എനിക്കാദ്യം ചോദിക്കേണ്ടിവന്നത്.. ഉമ്മക്ക് പണ്ട് മുതലേ ഡയറിയെഴുത്ത് ശീലമുണ്ടായിരുന്നു..ഉമ്മയുടെ ഡയറി ഒക്കെ ഞാന്‍ വായിക്കുമായിരുന്നു .. കുഞ്ഞുന്നാളിലേ ഭക്ഷണം കഴിക്കാന്‍ മടിയുള്ള എനിക്ക് വായില്‍ ഭക്ഷണം കയറ്റി കുത്തിത്തിരുക്കി അടുക്കളയിലെ ചോറു തവി കൊണ്ട് ചന്തിക്കടിക്കണ നോവാണ്.ഉമ്മച്ചി.. ഭക്ഷണം കഴിച്ചില്ലേല്‍ ഉമ്മാന്റെ കുട്ടി വലുതാവൂല..ഒരു പ്രാവിന്റെ ഇറച്ചി മെയ്യ്ന്ന് കൊറയും എന്ന് കള്ളത്തരം പറയണ കരുതലാണ്. ഞാന്‍ കുഞ്ഞിലെ വരക്കണ ചിത്രങ്ങളില്‍ നോക്കിയിരുന്ന്..വരക്കുന്നതിന് കൂട്ടായി..അതില്‍ വന്നിരിക്കുന്ന ഉറുമ്ബിനേം ഈച്ചയേം വഴക്ക് പറഞ്ഞ്..ന്റ കുട്ടി വരക്കണത് നശിപ്പിച്ചാല്‍ തല്ല് കിട്ടും എന്നവരോട് പറഞ്ഞ് ചിരിക്കണ. കൊഞ്ചലുള്ള ഉമ്മയാണ്.
കിന്റര്‍ഗാഡന്‍ സ്‌കൂളിലേക്ക് പോവാന്‍ എണീക്കാന്‍ മടിയുള്ള എന്നെ പൊക്കിയെണീപ്പിച്ച് ഒക്കത്തെടുത്ത് കൊണ്ട് പോയി പല്ല് തേപ്പിച്ച് ചെറുപയറും ഒലീവെണ്ണയുമിട്ട് കുളിപ്പിച്ച് പുസ്തകം എടുത്ത് വെച്ച് രണ്ട് കിമി നടന്ന് എന്നെ സ്‌കൂള്‍ ബസില്‍ കയറ്റി വിടുന്ന സ്‌നേഹമാണ്.. ഉറങ്ങാതെ ഞാന്‍ പഠിക്ണ രാത്രികളില്‍ കട്ടന്‍ ചായയുമായി വന്ന് അടുത്തിരുന്ന് ഉറങ്ങാതെ.. കൂട്ടിരിക്കണ ഉമ്മച്ചി..യും ഉപ്പച്ചിയും. തനിക്ക് പഠിക്കാനും പൂര്‍ത്തിയാക്കാനും കഴിയാത്ത വിദ്യാഭ്യാസം .എന്നിലൂടെ പഠിച്ച് ഉമ്മച്ചി..ജയിച്ചു..? പഴയ സ്‌കൂള്‍ തലത്തില്‍ സ്‌പോര്‍ട് ചാമ്ബ്യനായ ഉമ്മക്ക് നട്ടെല്ലിന് ക്ഷതം പറ്റി ശരീരം തളര്‍ന്നു കിടന്നപ്പോള്‍..രണ്ട് മേജര്‍ operations കഴിഞ്ഞിട്ടും.. ഡോക്ടര്‍ പറഞ്ഞു..ആളുടെ ശരീരം തളര്‍ന്നു..ഇനി നടക്കില്ലെന്ന്.. നിലത്തിഴയുന്ന ഉമ്മയെ ഞങ്ങള്‍ മൂന്ന് മക്കളും പരസ്പരം ചേര്‍ത്ത് പിടിച്ച് നോക്കി നിന്നു കരഞ്ഞിട്ടുണ്ട്. ഇനിയെന്ത് എങ്ങനെ എന്നറിയാതെ. പൊടിമക്കളായ ഞങ്ങളെ ചേര്‍ത്ത് പിടിച്ച് ഉമ്മ കരഞ്ഞിട്ടില്ല. ധൈര്യം മാത്രാണ് തന്നത്. ഒന്നും സംഭവിക്കാത്ത പോലെ. സാധാരണത്തെപോലെ. ഞങ്ങളെ വീട്ടുപണികള്‍ പഠിപ്പിച്ചും..കട്ടിലില്‍ കിടന്ന് പാഠങ്ങള്‍ പഠിപ്പിച്ചും… ആ മനോബലവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും തന്നെയാണ് വിധിയെത്തുകളെ തരണം ചെയ്ത്..ഇന്ന് ഓടി ച്ചാടി നടക്കണ ഞങ്ങടെ ഉമ്മച്ചി.യെ ഞങ്ങള്‍ക്ക് തിരികെ തന്നത്..
മക്കളോളം തന്നെ പൂവിനേം മൃഗങ്ങളേം കൃഷിയേം റിസ്‌കി ടാസ്‌കുകളേയും സ്‌നേഹിക്കണ ഉമ്മ. രോഗികള്‍ക്കും തളര്‍ന്നവര്‍ക്കും സാന്ത്വനമാവുന്ന ധൈര്യമാവുന്ന ഉമ്മ.. എനിക്കെന്നും ആദരവായിരുന്നു.. വ്യക്തമായ രാഷ്ട്രീയവും..നിലപാടും ഉള്ള സ്ത്രീയായിരുന്നു ഉമ്മ.. ഞാന്‍ ഒരു ഫ്‌ളാഷ്‌മോബ് കളിച്ച് കേരളത്തില്‍ വലിയ ചര്‍ച്ചാവിഷയമായി. മലപ്പുറത്ത് മൂന്ന് മുസ്ലീം കുട്ടികള്‍ കളിച്ചപ്പോള്‍ അവര്‍ നേരിട്ട സൈബര്‍ അറ്റാക്കിനോട് പ്രതിശേധിച്ചായിരുന്നു..അത്.. അന്ന് ഞാന്‍ കെ എസ് യൂ VC കൂടിയാണ്..bangalore MBA fst year student.. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടി പൊതുവിടത്തില്‍ ഡാന്‍സ് ചെയ്തു എന്ന് പറഞ്ഞ് മുസ്ലീം ലീഗ് അവരുടെ സ്ത്രീവിരുദ്ധത എനിക്ക് മേലെ ചൊരിഞ്ഞപ്പോള്‍.. എന്റെ ഫോട്ടോസ് മോര്‍ഫ് ചെയ്ത് ലൈംഗീക ആരോപണങ്ങള്‍ നടത്തിയപ്പോള്‍ എന്റേയും അനിയന്റെയും ഫോട്ടോസ് ഉപയോഗിച്ചടക്കം അപവാദപ്രചരണം നടത്തിയപ്പോള്‍. എന്നെ ചേര്‍ത്ത് പിടിക്കാനുണ്ടായത്..ഉമ്മച്ചി തനദനെയായിരുന്നു..വീട്ുകാരും കൂട്ടുകാരും തന്നെയായിരുന്നു..ചെയ്തത് മഹാ അപരാധമാണെന്ന് ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനമടക്കം പറഞ്ഞു. അന്ന് കടുത്ത ലീഗുകാരിയായിരുന്ന ഉമ്മ .ഞാന്‍ വിശ്വസിക്കുന്ന ലീഗ് കാലഹരണപ്പെട്ടിരിക്കുന്നു. എന്ന് പറഞ്ഞ് ലീഗുകാരോട് വാദിച്ച്. അവസാനം കമ്മ്യൂണിസം തലയില്‍ കേറി. ലീഗുകാരോട് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന് പറഞ്ഞ ഉമ്മച്ചി.
യുക്തിവാദം തലക് പിടിച്ച കാലത്ത്..ഉമ്മ എതിര്‍ത്തെങ്കിലും..ഉമ്മയും ഉപ്പയും സ്വഭോതമുള്ളവരായത് കൊണ്ട്..അവള്‍ക്ക് ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന തിരിച്ചറിവില്‍ മാത്രമാണ് എന്നേ ചേര്‍ത്ത് പിടിച്ചത്..മലപ്പുറത്തെ ഒരു സാധാരണ മിഡില്‍ ക്‌ളാസ് മുസ്ലീം ഫാമിലിയിലെ രക്ഷിതാക്കള്‍ അങ്ങനെ ചിന്തിക്കുന്നത് അപൂര്‍വ്വമാണെന്നിരിക്കെ.. ദൈവവിശ്വാസിയല്ലാത്ത മകളെ വീട്ടില്‍ നിന്ന് പുറത്താക്കണം എന്ന് പറഞ്ഞ സ്വന്തം ആങ്ങളമാരോട്. നിങ്ങള്‍ പൊയ്‌ക്കോളു..ഞാന്‍ പെറ്റുവളര്‍ത്തിയ മകളെ എനിക്കറിയാം..അവളൊരു വ്യക്തിയാണ്.. അവള്‍ക്ക് അവളുടെ ചിന്തകളും ശരികളുമുണ്ടാവും..അതില്‍ ആരും ഇടപെടണ്ട എന്ന് പറഞ്ഞെന്നെ ചേര്‍ത്ത് പിടിച്ച ഉമ്മ.. പെങ്ങളായി അംഗീകരിക്കണമെങ്കില്‍ മതമില്ലാത്ത മകളെ ഒഴിവാക്കിയെന്ന് എഴുതി ഒപ്പിടണമെന്ന് ആങ്ങളമാര്‍..49 വര്‍ഷം നിങ്ങടെ പെങ്ങളായി ജീവിച്ചിട്ടും ഇനി പെങ്ങളായി നിങ്ങള്‍ അംഗീകരിക്കണേല്‍ ഒരുടമ്ബടി വേണമെങ്കില്‍ 25 വര്‍ഷായി ന്റൊപ്പം ജീവിക്കണ ഞാന്‍ വളര്‍ത്തിയ മകളെ മതി എന്ന് പറഞ്ഞെന്നെ അത്ഭുതപ്പെടുത്തിയ ഉമ്മ. ഉമ്മമ്മ മരിച്ചപ്പോള്‍ മയ്യത്ത് കാണാതെ എനിക്ക് സങ്കടമാമെന്നറിഞ്ഞപ്പോള്‍ എന്നെ വിളിച്ച്.ആശ്വസിപ്പിച്ച്..ഉമ്മമ്മയെ മരിച്ച മുഖത്തില് കാണാത്തെന്നാണ് നല്ലതെന്ന് പറഞ്ഞെനിക്ക് ധൈര്യം തന്ന ഉമ്മ..
ഉമ്മയായിരുന്നു 10 മക്കളില്‍ ചെറിയത്.. പള്ളിക്കമ്മറ്റിയില്‍ നിന്നും ഞാന്‍ കാരണം പുറത്താക്കല്‍ നോട്ടീസ് വന്നപ്പോള്‍. എന്റെ മോള്‍ ഒരു ഡാന്‍സേ കളിച്ചിട്ടൊള്ളു..അതിനാണ് ഈ പ്രഹസനമെങ്കില്‍ ആയിക്കോട്ടെ എന്ന് പറഞ്ഞ് സ്വന്തം ശരീരം മെഡിക്കല്‍ കോളേജിന് എഴുതികൊടുത്തോളാം എന്ന് പറഞ്ഞ ഉമ്മ.. എന്തെല്ലാം പ്രശ്‌നം വന്നാലും സങ്കടംവന്നാലും..പെണ്ണുങ്ങളിങ്ങനെ കരയാന്‍ നിന്നാല്‍ അതിനേ ഒഴിവുണ്ടാവു..ജ്ജ് അതാലോചിക്കാതെ വല്ലതും പോയി പഠിക്കേ എഴുതെ വരക്കേ ചെയ്‌തോ എന്ന് പറയണ.വല്ലാത്ത പോസിറ്റീവ് എനര്‍ജി. ഉപ്പപോലും തളര്‍ന്നിടത്ത് ഉപ്പാനെ എണീപ്പിറ്റ് വന്നാണി നിങ്ങള്..നമ്മക്കൊന്ന് മഞ്ചേരി വരെ പോയി വരാം എന്ന് പറയണ..വല്ലാത്ത ജിന്ന്. പഠനം കഴിഞ്ഞെന്ന് പറഞ്ഞപ്പോള്‍ ഉപ്പയും ഉമ്മയും പറഞ്ഞ വാക്കുണ്ട്..പഠനം ഒരിക്കലും കഴിയില്ലെന്ന്..മരിക്കണ വരെ പഠിച്ചാലും തീരൂലെന്ന്..സത്യമാണ്..അതാണ് വീീണ്ടും വീണ്ടും പഠിക്കാനുള്ള ഊര്‍ജ്ജം.. മകളുടെ വിശ്വാസത്തെ ചോദ്യം ചെയ്തവരോട്..ഞാനും വിശ്വാസിയാണ്..എന്നാല്‍ അവള്‍ പറയുന്ന പലകാര്യങ്ങളേയും ഞാനുമുള്‍ക്കൊള്ളുന്നു. ഓരോരുത്തര്‍ക്കും ഓരോ ശരികളല്ലേ. അന്ധവിശ്വാസങ്ങളെ ഒന്നും ഞാനൊരിക്കലും ഉള്‍കൊള്ളില്ല.. എന്ന് പറയണ ഉമ്മി.?
ബാങ്കലൂരിലേക്കടക്കം സ്‌കൂട്ടെറെടുത്ത് മലപ്പുറത്തൂന്ന് റൈഡ് ചെയ്ത് വരും ഉമ്മച്ചിയും ഉപ്പച്ചിയും. എനിക്കും അനിയനും കണ്ണനും ഇടക്ക് നല്ല ഭക്ഷണമുണ്ടാക്കിത്തരാന്‍.. ഞാന്‍ കണ്ട ഉമ്മച്ചി ഒരു സമയം പോലും വെറുതെയിരിക്കില്ല..കൃഷി ഗാര്‍ഡനിങ് ..ജീവിവളര്‍ത്തല്‍.. ക്രാഫ്റ്റ് വര്‍ക്ക്‌സ്.വായന..വീട്ടുജോലി. പാലിയറ്റീവ് കെയര്‍. മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള ഓടി നടത്തം.അങ്ങനെ അങ്ങനെ.. ഓരോ വിഷയങ്ങളിലും മതയെതിരാളികളും ഫണ്ടമെന്റലിസ്റ്റുകളും എന്നെ അശ്ലീലവാക്കുകള്‍ കൊണ്ട്..മൂടുമ്ബോള്‍..എനിക്ക് നോവാറില്ല..പക്ഷേ ഉപ്പക്കും ഉമ്മക്കും നോവുമോ എന്ന നീറ്റലുണ്ടാവാറുണ്ട്..ഉമ്മാ ങ്ങക്ക് സങ്കടായോ എന്ന് ചോദിച്ചപ്പോള്‍. ഈ സമൂഹം വികൃതമാണ്. നിനക്ക് ശരിയുള്ളത് ചെയ്യുക. നോവ് നോക്കണ്ട..നോവുണ്ട്..പക്ഷേ..നീ തെറ്റ് ചെയ്യില്ലെന്ന വിശ്വാസമുള്ളത് കൊണ്ട് ഞങ്ങളത് അതിജീവിക്കും എന്ന് പറയണ ധൈര്യം..
Post Your Comments