GeneralLatest NewsNEWS

ഞാൻ ഇപ്പോൾ സന്തോഷവതിയാണ്, വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ; ചാര്‍മി

സിനിമാനിര്‍മാണ രംഗത്താണ് ചാര്‍മി ഇപ്പോൾ പ്രവര്‍ത്തിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് ചാർമി. അടുത്തിടയിലായി ഒരു നിർമ്മാതാവുമായി താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും താൻ ഒരിക്കലും വിവാഹം ചെയ്യില്ല എന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ചാർമി.

‘എന്റെ കരിയറിലെ ഏറ്റവും മികച്ച ഘട്ടത്തിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. ഞാന്‍ ഏറെ സന്തോഷവതിയാണ്. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല’- ചാര്‍മി കുറിച്ചു.

നീ തോടു കവലൈ എന്ന തെലുങ്കു ചിത്രത്തിലൂടെ 2002ലാണ് ചാര്‍മി സിനിമയിലേക്ക് എത്തുന്നത്. അതേ വര്‍ഷം തന്നെ കാട്ടുചെമ്പകം എന്ന മലയാള ചിത്രത്തിലും വേഷമിട്ടു. തുടർന്ന് തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങളില്‍ വേഷമിട്ടു. ആഗതന്‍, താപ്പാന തുടങ്ങിയവയാണ് ചാര്‍മി വേഷമിട്ട മലയാള ചിത്രങ്ങള്‍. 2015 ന് ശേഷം സിനിമാനിര്‍മാണ രംഗത്താണ് ചാര്‍മി പ്രവര്‍ത്തിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button