GeneralLatest NewsNEWSTV Shows

അനൂപിന്റെ കാമുകി ഇഷ സീരിയൽ നടിയോ ? സോഷ്യൽ മീഡിയയിൽ ചർച്ച

തന്റെ കാമുകിയുടെ പേര് ഇഷ എന്നു മാത്രമാണ് അനൂപ്  പറഞ്ഞത്

സീത കല്യാണം എന്ന ജനപ്രിയ പരമ്പരയിലൂടെ കുടുംബ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടനാണ് അനൂപ് കൃഷ്ണൻ. മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് സീസൺ 3യിലെ ഒരു മത്സരാർത്ഥികൂടിയാണ് താരം. കഴിഞ്ഞ ദിവസം അനൂപിനെ പിറന്നാൾ ഷോയിൽ ആഘോഷിച്ചിരുന്നു. അനൂപിന് വീട്ടുകാരും സുഹൃത്തുക്കളും ആശംസയുമായി എത്തിയതിനൊപ്പം കാമുകിയും ആശംസ അറിയിച്ചിരുന്നു. നീണ്ട നാളുകൾക്കൊടുവിൽ കാമുകിയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും അനൂപ് പങ്കുവെച്ചിരുന്നു. ഇപ്പോൾ അനൂപിന്റെ പ്രണയമാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച.

read also:ജീവനു ഭീഷണി; തനിക്ക് ഒരു അബദ്ധം പറ്റി പോയതാണ്, ജീവിക്കാന്‍ അനുവദിക്കണം; പൊട്ടിക്കരഞ്ഞ് മലയാളത്തിന്റെ പ്രിയ വില്ലൻ

തന്റെ കാമുകിയുടെ പേര് ഇഷ എന്നു മാത്രമാണ് അനൂപ്  പറഞ്ഞത്. ബിഗ് ബോസിലെ തന്റെ സുഹൃത്തുക്കളോട് പലപ്പോഴും പ്രണയിനിയെ കുറിച്ച് അനൂപ് തുറന്ന് സംസാരിക്കാറുണ്ടായിരുന്നു, ഒരിക്കൽ സന്ധ്യയോട് തന്റെ കാമുകി മീൻ കഴിക്കില്ലെന്ന് അനൂപ് പറഞ്ഞിരുന്നു. മീൻ വെട്ടുന്നതിനെ ചൊല്ലി സന്ധ്യ ഫിറോസ് വഴക്ക് നടക്കുമ്പോഴാണ് ഇതിനെ കുറിച്ച് താരം പറഞ്ഞിരുന്നത്. എന്നാൽ ഒരുമിച്ച് പുറത്ത് പോയി ഭക്ഷണം കഴിക്കുമ്പോൾ താൻ നോൺ കഴിക്കാറുണ്ടെന്നും നടൻ പറഞ്ഞിരുന്നു.

ആരായിരിക്കും അനൂപിന്റെ കാമുകി ഇഷ എന്ന പെൺകുട്ടി എന്ന തിരക്കിട്ട ചർച്ചകളിലാണ് ആരാധകർ. അത് സീരിയലിൽ നിന്നുള്ള ഒരാളായിരിക്കും എന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button