CinemaGeneralMollywoodNEWS

എന്‍റെ ആ സിനിമ പരാജയമാണെന്ന് പറഞ്ഞാല്‍ സമ്മതിച്ചു തരില്ല: ബാലചന്ദ്ര മേനോന്‍

ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ പോരെ എന്ന മനോഭാവമാണ് അവര്‍ക്ക്

തിയേറ്ററില്‍ പരാജയമായിട്ടും തന്റെ ഒരു സിനിമയെക്കുറിച്ചുള്ള യഥാര്‍ത്ഥ വിധി എന്തായിരുന്നുവെന്ന് പങ്കുവയ്ക്കുകയാണ് നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്‍. നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുള്ള ബാലചന്ദ്ര മേനോന്‍ താന്‍ സംവിധാനം ചെയ്ത ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന സിനിമയെക്കുറിച്ചാണ് ഒരു അഭിമുഖത്തില്‍ ചില തുറന്നു പറച്ചിലുകള്‍ നടത്തുന്നത്.

ബാലചന്ദ്ര മേനോന്റെ വാക്കുകള്‍

“ഞാന്‍ സംവിധാനം ചെയ്യും എന്ന എന്റെ സിനിമ കുടുംബ പ്രേക്ഷകര്‍ കണ്ടില്ലെന്നു പറയാന്‍ കഴിയില്ല. അത് തിയേറ്ററില്‍ ഓടിയില്ലായിരിക്കാം. പക്ഷേ ടെലിവിഷനില്‍ വന്നപ്പോള്‍ അതിന്റെ റേറ്റിംഗ് സൂപ്പര്‍ താരങ്ങളുടെ സിനിമകളെക്കാള്‍ കൂടുതലായിരുന്നു. അതിന്റെ അര്‍ത്ഥം തിയേറ്ററില്‍ പോകാന്‍ മടിച്ച കുടുംബ പ്രേക്ഷകര്‍ എന്റെ ആ സിനിമ കണ്ടുവെന്നാണ്. ബാലചന്ദ്ര മേനോന്‍ എന്ന സംവിധായകനെ കുടുംബ പ്രേക്ഷകര്‍ക്ക് എന്നും വിശ്വാസമാണ്. ഓരോ സിനിമ ചെയ്യുമ്പോഴും അവരാണ് എന്റെ ബലം. അവര്‍ക്ക് വേണ്ടിയാണു ഞാന്‍ സിനിമ ചെയ്യുന്നതും. മുന്‍പൊക്കെ ഞാന്‍ സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ചിലര്‍ക്കുള്ള ഒരു പരാതിയായിരുന്നു, അയാളുടെ സിനിമയില്‍ അയാള്‍ തന്നെ കയറി സ്കോര്‍ ചെയ്തു കളയുമെന്ന്. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം ഇതെല്ലം കൂടി ഒരാള്‍ ചെയ്യുന്നത് എന്തിനാ? ഏതെങ്കിലും ഒന്ന് ചെയ്‌താല്‍ പോരെ എന്ന മനോഭാവമാണ് അവര്‍ക്ക്. പക്ഷേ എന്റെ കുടുംബ പ്രേക്ഷകര്‍ക്ക് അത് ഇഷ്ടമാണ്. അത് ഞാന്‍ ചെയ്തു കൊണ്ടേയിരിക്കും”.

shortlink

Related Articles

Post Your Comments


Back to top button