അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയെത്തി പിന്നീട് അതേ സിനിമയിലെ കഥാപാത്രത്തിന്‍റെ പേരിൽ അറിയപ്പെടുന്ന താരമാണ് പെപ്പെ എന്ന ആന്‍റണി വര്‍ഗ്ഗീസ്. സ്വാതന്ത്യം അര്‍ദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിന്‍റേതായി ഈ വര്‍ഷം നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. ഇപ്പോഴിതാ മാതൃദിനത്തിൽ അമ്മയ്‌ക്കൊപ്പമുള്ള പങ്കുവെച്ച ചിത്രവും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിൽ ആന്റണിയ്ക്കൊപ്പം സഹോദരിയും ഭർത്താവുമുണ്ട്.
‘വീട്ടിൽ മുഴുവൻ അഭിനേതാക്കളാ, അമ്മയുടെ പിന്നിൽ രണ്ടുപേരെ കണ്ടാ, അളിയനും പെങ്ങളും, ചുമ്മാ അടുക്കളയിൽ വന്നു നിക്കുന്നതാ ഒന്നും അറിയില്ല.’–ചിത്രത്തോടൊപ്പം ആന്റണി കുറിച്ചു.
ആനപ്പറമ്പിലെ വേൾഡ് കപ്പ്, അജഗജാന്തരം, ആരവം, മേരി ജാൻ, ദേവ് ഫക്കീർ എന്നിങ്ങനെ നിരവധി സിനിമകളാണ് താരത്തിന്റേതായി റിലീസിനൊരുങ്ങുന്നത്.
Post Your Comments