കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് 2 കോടി സംഭാവന നൽകി നടൻ അമിതാഭ് ബച്ചൻ

ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെന്ററിലേക്കാണ് ബച്ചന്‍ സംഭാവന നല്‍കിയത്

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് 2 കോടി സംഭാവന നല്‍കി ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ. ഡല്‍ഹിയിലെ രഖബ് ഗന്‍ജ് ഗുരുദ്വാരയിലെ കോവിഡ് സെന്ററിലേക്കാണ് ബച്ചന്‍ സംഭാവന നല്‍കിയത്.

തിങ്കളാഴ്ച രാവിലെ മുതല്‍ കോവിഡ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു തുടങ്ങി. വിദേശത്തു നിന്ന് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ എത്തിക്കുന്ന കാരത്തില്‍ ബച്ചന്‍ ഉറപ്പു നല്‍കിയെന്നും അകാലി ദാല്‍ പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

നേരത്തെ കോവിഡ് മഹാമാരിയില്‍ നിന്ന് കരയകയറാന്‍ ഇന്ത്യയെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി ബച്ചന്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ബച്ചന്റെ അഭ്യർത്ഥന.

കോവിഡ് പോരാട്ടത്തിനുള്ള ധനസംമ്പാദനത്തിനായി സെലീന ഗോമസ്, ജെന്നിഫര്‍ ലോപസ് ജിമ്മി കിമ്മല്‍, സീന്‍ പീന്‍, ക്രിസി ടൈഗന്‍, ഡേവിഡ് ലെറ്റര്‍മാന്‍ എന്നിവര്‍ പങ്കെടുത്ത ഗ്ലോബല്‍ കണ്‍സേര്‍ട്ടില്‍ അമിതാഭ് ബച്ചനും ഭാഗമായിരുന്നു. 302 മില്ല്യണ്‍ ഡോളറാണ് ഇതിലൂടെ സമാഹരിച്ചത്.

Share
Leave a Comment