പ്രേമം എന്ന സിനിമയിലൂടെ ശ്രദ്ധനേടിയ സംവിധായകൻ അല്‍ഫോണ്‍സ് പുത്രന് സോഷ്യൽ മീഡിയയിൽ സജീവമാണ്. അല്‍ഫോണ്‍സ് പുത്രന്റെ പുതിയൊരു പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. ദൈവത്തെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
സയന്‍സിനെ സംബന്ധിച്ച് എന്താണ് ദൈവം എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ”സയന്‍സ് പിന്തുടരുന്നവര് ഇവിടെ പറയുക. ചുരുക്കത്തില്‍ ഞാന്‍ എല്ലാ യുക്തിവാദികളോടും നിരീശ്വരവാദികളോടുമാണ് ചോദിക്കുന്നത്. ദൈവത്തെ നിര്‍വചിക്കുക. ദൈവത്തെ കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാട് അറിയാന്‍ താല്പര്യം ഉണ്ട്” എന്നായിരുന്നു സംവിധായകന്റെ പോസ്റ്റ്. പിന്നാലെ മറുപടിയുമായി സോഷ്യല്‍ മീഡിയയും എത്തിയിരിക്കുകയാണ്.
പിന്നെ സയന്‍സിന് ഗോഡിനെ പറ്റി ഡെഫനിഷന്‍ ഉണ്ടാക്കലാണല്ലോ പണി തേങ്ങയില്‍ വെള്ളം നിറക്കുന്നതാരാണോ അയാള്‍ ആണ് ഗോഡ് ഇന്‍ മൈ ഒപ്പിനിയന്‍. ദൈവം ശരിക്കും ഉണ്ടായിരുന്നെങ്കില്‍ നന്നായേനെ എന്ന് പറയാനേ ഇപ്പോള്‍ തല്ക്കാലം നിവൃത്തി ഉള്ളൂ. ഇനിയും കണ്ടുപിടിക്കാത്തത്. കാലങ്ങളായി നിലനില്‍ക്കുന്ന അന്ധ വിശ്വാസം. നിലനില്‍ക്കാത്ത ഒന്നിനെ എങ്ങനെ നിര്‍വചിക്കും. തുടങ്ങിയ രസകരമായ കമന്റുകളാണ് അല്‍ഫോന്‍സിന്റെ പോസ്റ്റിന് ലഭിക്കുന്നത്.
Post Your Comments