GeneralKollywoodLatest NewsNEWS

നാൽപതു വർഷത്തോളം എനിക്കും കുടുംബത്തിനുമൊപ്പം അദ്ദേഹവുമുണ്ടായിരുന്നു ; സെക്രട്ടറിയുടെ വേർപാടിനെ കുറിച്ച് ഹേമ മാലിനി

ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മേഹ്‍ത കഴിഞ്ഞ ദിവസമാണ് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്

നാൽപതു വർഷത്തോളം തനിക്കൊപ്പം പ്രവർത്തിച്ച സെക്രട്ടറിയുടെ മരണത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി നടിയും രാഷ്‍ട്രീയ പ്രവര്‍ത്തകയുമായ ഹേമമാലിനി. ഹേമ മാലിനിയുടെ സെക്രട്ടറിയായിരുന്നു മാര്‍കണ്ഡ് മേഹ്‍ത കഴിഞ്ഞ ദിവസമാണ് കോവിഡിനെ തുടർന്ന് മരണപ്പെട്ടത്. ഹേമ മാലിനി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

‘എന്റെ സെക്രട്ടറി, അർപ്പണബോധമുള്ള, കഠിനാധ്വാനിയായ, അശ്രാന്തമായ മേത്ത ജി. അദ്ദേഹം എന്റെ കുടുംബത്തിന്റെ ഭാഗമായിരുന്നു. ഞങ്ങൾക്ക് അദ്ദേഹത്തെ കൊവിഡ് കാരണം നഷ്‍ടമായി. അദ്ദേഹത്തിന് പകരക്കാരനില്ലെന്നും’ ഹേമ മാലിനി പറഞ്ഞു.

സെക്രട്ടറി മാര്‍കണ്ഡ് മേഹ്‍തയ്‍ക്കൊപ്പമുള്ള ഫോട്ടോയും ഹേമ മാലിനി ഷെയര്‍ ചെയ്‍തിട്ടുണ്ട്. മധുര മണ്ഡലത്തില്‍ നിന്നുള്ള ബിജെപി പ്രതിനിധിയുമാണ് ഹേമ മാലിനി

shortlink

Related Articles

Post Your Comments


Back to top button