ഡെന്നിസ് ജോസഫിന്റെ വിയോഗം മലയാള സിനിമയ്ക്കകത്തും പുറത്തും വലിയ ഞെട്ടലുണ്ടാക്കുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് തിരക്കഥാകൃത്തിനെ അനുസ്മരിക്കുകയാണ് നടന്‍ ജഗദീഷ്. മലയാള സിനിമയിലെ എന്‍സൈക്ലോപീഡിയയായിരുന്നു ഡെന്നിസ് ജോസഫ് എന്നും മലയാള സിനിമയുടെ വലിയൊരു ചരിത്രത്തിന്റെ നഷ്ടമാണ് ഡെന്നിസ് ജോസഫിന്റെ വിയോഗത്തെടെയുണ്ടാകുന്നതെന്നും ജഗദീഷ് പങ്കുവച്ചു.
“ഡെന്നിസ് ജോസഫുമായുള്ള എന്റെ ബന്ധം ആരംഭിക്കുന്നത് ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്ന സിനിമയിലൂടെയാണ്. ‘ഭൂമിയിലെ രാജാക്കന്മാര്‍’, ‘സംഘം’, ‘നമ്പര്‍ 20 മദ്രാസ് മെയില്‍’ തുടങ്ങിയ അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ എനിക്ക് അഭിനയിക്കാന്‍ സാധിച്ചു. ഇപ്പോള്‍ അദ്ദേഹം സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടിയും ഈ കാലഘട്ടത്തിലെ സിനിമകളെ നന്നായി മനസ്സിലാക്കുകയും അത് നിരീക്ഷിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിയായിരുന്നു ഡെന്നിസ് ജോസഫ്. ശരിക്കും പറഞ്ഞാല്‍ മലയാള സിനിമയിലെ എന്‍സൈക്ലോപീഡിയ. മമ്മൂട്ടി മോഹന്‍ലാല്‍ തുടങ്ങിയവരുടെ സൂപ്പര്‍ താര വളര്‍ച്ചയില്‍ ഡെന്നിസ് ജോസഫ് എന്ന റൈറ്ററുടെ പങ്ക് വളരെ വലുതാണ്. ഡെന്നിസ് ജോസഫിനെ അനുസ്മരിച്ചു കൊണ്ട് മാധ്യമങ്ങളോട് സംസാരിക്കവേ നടന്‍ ജഗദീഷ് പറയുന്നു.
Post Your Comments