GeneralLatest NewsNEWSSocial Media

കോവിഡ് കാലത്ത് മാനസിക സമ്മർദ്ദം കുറയ്ക്കാം ; റിമി ടോമി പറയുന്നു

സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികൾ ആണ് റിമി പരിചയപ്പെടുത്തുന്നത്

രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മാനസികസമ്മർദ്ദം കുറയ്ക്കാനുള്ള വഴികളുമായി ഗായികയും നടിയുമായ റിമി ടോമി. സ്ട്രെസ്സ് കുറയ്ക്കാനുള്ള 15 വഴികൾ ആണ് റിമി പരിചയപ്പെടുത്തുന്നത്.

  • സുഹൃത്തുക്കളെ വിളിക്കുക
  • കുടുംബാംഗങ്ങളുമായി സംസാരിക്കുക
  • വ്യായാമം ചെയ്യുക
  • ശുദ്ധ വായു ശ്വസിക്കുക
  • എന്താണ് മനസ്സിൽ തോന്നുന്നതെന്ന് എഴുതിവയ്ക്കുക
  • ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
  • മെഡിറ്റേഷൻ ശീലമാക്കുക
  • സ്വയം അനുഭാവത്തോടെ പെരുമാറുക
  • പോഡ്‌കാസ്റ്റുകൾ കേൾക്കുക
  • ഇഷ്ടപ്പെട്ട പാട്ടുകൾ കേൾക്കുക
  • വാർത്തകളിൽ നിന്നും ഒരു ബ്രേക്ക് എടുക്കുക.
  • സോഷ്യൽ മീഡിയയിൽ നിന്നും അൽപ്പസമയം മാറി നിൽക്കുക.
  • നായക്കുട്ടിയുണ്ടെങ്കിൽ അതിനെ നടക്കാൻ കൊണ്ടുപോവുക/ ഒപ്പം സമയം ചെലവഴിക്കുക.
  • ബേക്ക് ചെയ്യുകയോ പാചകം ചെയ്യുകയോ ചെയ്യുക
    നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് നന്ദിയുള്ളവരാകുക, അവ എഴുതിയിടുക

കോവിഡ് കാലത്ത് തന്റെ യൂട്യൂബ് ചാനലും പാചകപരീക്ഷണങ്ങളും വ്യായാമവുമൊക്കെയായി തിരക്കിലാണ് റിമി ടോമി. വീട്ടിലെ വിശേഷങ്ങളും പാചക വീഡിയോകളുമെല്ലാം റിമി സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button