GeneralLatest NewsMollywoodNEWSSocial Media

അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനം ; സന്തോഷം പങ്കുവെച്ച് പേളി

നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്

ജീവിതത്തിലേക്ക് മകൾ നില എത്തിയതോടെ ഏറെ സന്തോഷത്തിലാണ് പേളി മാണി. മകളുടെ കുഞ്ഞു കുഞ്ഞു വിശേഷങ്ങൾ പോലും പേളി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. നിലയുടെ ചിത്രങ്ങളും പേളി ആരാധകർക്കായി പങ്കു വയ്ക്കാൻ മറക്കാറില്ല. പേളിയുടെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയായതിന് ശേഷമുള്ള ആദ്യ മാതൃദിനത്തിന്റെ സന്തോഷം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിരിക്കുകയാണ് പേളി. നിലയുമായുള്ള ചിത്രം പങ്കുവെച്ചാണ് പേളിയുടെ പോസ്റ്റ്. മാര്‍ച്ച് 21നാണ് പേളിക്കും ശ്രീനീഷിനും കുഞ്ഞു പിറക്കുന്നത്.

‘ഞങ്ങള്‍ ഒന്നിച്ചുള്ള ആദ്യ ചിത്രം. ഞങ്ങള്‍ ഇരുവരും ആരോഗ്യത്തോടെയിരിക്കുന്നു. മിസ്റ്റര്‍ ഡാഡി ശ്രീനിഷ് അല്‍പം ക്ഷീണിതനാണ്. പലരും എന്നോട് കുഞ്ഞിന്റെ ചിത്രം പങ്കുവെക്കണ്ട എന്ന് പറഞ്ഞു. എന്നാല്‍ നിങ്ങളെല്ലാവരും എന്റെ കുടുംബമാണ്. അതിനാല്‍ ഈ ചിത്രം പങ്കുവെക്കുന്നു. എല്ലാവരും അനുഗ്രഹിക്കണം’ എന്നാണ് പേളി ഫോട്ടോ പങ്കുവെച്ച് കുറിച്ചത്.

അതിന് ശേഷം നിലയുടെ ജനന വീഡിയോയും പേളി യൂട്യൂബില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും പേളി പോസ്റ്റ് ചെയ്തു.

https://www.instagram.com/p/COok71xnLqO/?utm_source=ig_web_copy_link

ബിഗ് ബോസ് സീസണ്‍ ഒന്നില്‍ വെച്ചാണ് പേളിയും ശ്രീനീഷും തമ്മില്‍ പ്രണയത്തിലാകുന്നത്. 2018 ഡിസംബറില്‍ ഇരുവരും വിവാഹിതരാവുകയും ചെയ്തു. അനുരാഗ് ബാസു സംവിധാനം ചെയ്ത ലൂഡോ എന്ന ഹിന്ദി ചിത്രത്തിലാണ് പേളി അവസാനമായി അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button