BollywoodGeneralLatest NewsNEWS

തകർന്നത് എന്റെ പ്രണയമാണ്, അവരെ അപകീർത്തിപ്പെടുത്തുന്ന ഒന്നും ഞാൻ ചെയ്തിട്ടില്ല ; നേഹയുടെ മുൻകാമുകൻ

എന്റെ വീട്ടില്‍ എന്തു സംഭവിച്ചു എന്നു മറ്റുള്ളവരെ അറിയിക്കേണ്ട ആവശ്യമില്ല, ഹിമന്‍ഷ് കോലി

രാജ്യമൊട്ടാകെ ശ്രദ്ധിക്കാക്കപ്പെട്ട ഗായികയാണ് നേഹ കക്കര്‍. ഗായകന്‍ രോഹന്‍പ്രീത് സിങ്ങുമായുള്ള ഗായികയുടെ പ്രണയവും വിവാഹ വിശേഷങ്ങളുമൊക്കെ ആരാധകരുമായി നേഹ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ നേഹയുടെ മുന്‍ കാമുകനും നടനുമായ ഹിമന്‍ഷ് കോലിയുടെ തുറന്നു പറച്ചിലാണ് ശ്രദ്ധേയമാകുന്നത്. നേഹയുമായുള്ള പ്രണയബന്ധം തകർന്നതിന് നിരവധി കാരണങ്ങൾ പ്രചരിക്കുന്നുണ്ടെങ്കിലും യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഇപ്പോൾ ഹിമന്‍ഷ് കോലി.

ഹിമന്‍ഷ് കോലിയുടെ വാക്കുകൾ

” 2018ലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. പ്രണയത്തകര്‍ച്ചയില്‍ ഞാന്‍ ഒരിക്കലും നേഹയെ കുറ്റപ്പെടുത്തില്ല. അവളുടെ ജീവിതം നല്ല രീതിയില്‍ത്തന്നെ മുന്നോട്ടു പോകുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ സന്തോഷവാനും സംതൃപ്തനുമാണ്. അവളെക്കുറിച്ചോര്‍ക്കുമ്പോഴും എനിക്കു സന്തോഷം മാത്രം. ഞാന്‍ എന്റെ സ്വപ്ന ലോകത്തു ജീവിക്കുന്നു, പണം സമ്പാദിക്കുന്നു, പ്രേക്ഷകര്‍ക്കു മുന്നില്‍ കൂടുതല്‍ മികച്ച രീതിയില്‍ പ്രകടനം കാഴ്ച വയ്ക്കുന്നു. ഞങ്ങള്‍ രണ്ടുപേരും 2021ല്‍ ജീവിക്കുമ്പോഴും ചിലര്‍ 2018ല്‍ തന്നെ നില്‍ക്കുകയാണ്. ഞാന്‍ എന്തോ മഹാപരാധം ചെയ്തതു പോലെയാണ് ചിലര്‍ എന്നെ കാണുന്നത്. പക്ഷേ എനിക്കറിയാം ഞാന്‍ ഒരു മോശം വ്യക്തിയല്ല. ആരോടെങ്കിലും ഞാന്‍ മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കില്ല.

പ്രണയം തകര്‍ന്നപ്പോള്‍ ദേഷ്യം കൊണ്ട് നേഹ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ അക്കാര്യം വെളിപ്പെടുത്തിയിരുന്നു. എനിക്കും ദേഷ്യമുണ്ടായിരുന്നു, പക്ഷേ ഞാന്‍ അതൊന്നും മറ്റുള്ളവരുടെ മുന്‍പില്‍ പ്രകടിപ്പിച്ചില്ല. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലൂടെ ലോകത്തെ അറിയിച്ചുമില്ല. പ്രണയത്തകര്‍ച്ച എന്റേതാണ്. ഞാന്‍ അത് എന്തിനു മറ്റുള്ളവരെ അറിയിക്കണം. എന്റെ വീട്ടില്‍ എന്തു സംഭവിച്ചു എന്നു നിങ്ങള്‍ അറിയേണ്ട. എനിക്ക് ആരെയും കുറ്റപ്പെടുത്താന്‍ താത്പര്യമില്ല. അതുകൊണ്ടാണ് ഞാന്‍ ഇതുവരെ ഇക്കാര്യത്തെക്കുറിച്ചു സംസാരിക്കാതിരുന്നത്. നേഹയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ഞാന്‍ ഒന്നും പറയില്ല. ഞങ്ങള്‍ രണ്ടുപേരും നിഷ്പക്ഷരായിരുന്നു. ഞങ്ങള്‍ക്കിടയില്‍ സ്‌നേഹമോ വെറുപ്പോ ഇല്ലായിരുന്നു” ഹിമന്‍ഷ് കോലി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button