GeneralLatest NewsMollywoodNEWSSocial Media

മാതൃദിനത്തിൽ അമ്മയ്ക്ക് ആശംസകളുമായി മോഹൻലാൽ

കുറച്ചു വർഷമായി തളർന്നു കിടക്കുകയാണ് മോഹൻലാലിന്റെ അമ്മ

മാതൃദിനത്തിൽ അമ്മയോടൊപ്പമുള്ള ചിത്രവുമായി നടൻ മോഹൻലാൽ. അമ്മയ്‌ക്കൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഹാപ്പി മതേഴ്സ് ഡേ എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്.സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. മോഹൻലാലിന്റെ അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.

അമ്മയെ സ്നേഹം അറിയിക്കണം എന്നാണ് മേജർ രവി കുറിച്ചത്. അമ്മയുമായുള്ള മോഹൻലാലിന്റെ ബന്ധം വാർത്തകളിൽ നിറയാറുണ്ട്. കുറച്ചു വർഷമായി തളർന്നു കിടക്കുകയാണ് മോഹൻലാലിന്റെ അമ്മ. സിനിമ തിരക്കുകൾക്കിടയിലും അമ്മയുമായി സമയം പങ്കിടാൻ ശ്രമിക്കാറുണ്ട്.

https://www.facebook.com/ActorMohanlal/posts/324120129081259

shortlink

Related Articles

Post Your Comments


Back to top button