GeneralLatest NewsMollywoodNEWS

മോഹൻലാലിന് നല്ല ടൈമിങ്ങാണ് അതുകൊണ്ട് അടി കിട്ടുമെന്നുള്ള പേടി വേണ്ട ; സിനിമാ വിശേഷങ്ങളുമായി ജോണി

ഗോള്‍കീപ്പറായതിനാൽ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ലെന്ന് ജോണി

ഒരുകാലത്ത് വില്ലൻ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ പേടിപ്പിച്ച നടനാണ് കുണ്ടറ ജോണി. 1979-ൽ നിത്യവസന്തം എന്ന സിനിമയിലൂടെയാണ് അദ്ദേഹത്തിന്‍റെ സിനിമാജീവിതം തുടങ്ങിയത്. നാല് ഭാഷകളിലായി അഞ്ഞൂറിലേറെ സിനിമകളിൽ ഇതിനോടകം അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ തന്‍റെ അഭിനയ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ജോണി.

ഒരു കാലത്ത് മികച്ച ഫുട്ബോള്‍ കളിക്കാരനായിരുന്നു ജോണി. ഗോള്‍കീപ്പറായതിനാൽ തന്നെ സിനിമയിൽ ഇടികൊണ്ട് വീഴാനും ഡൈവ് ചെയ്യാനുമൊന്നും ബുദ്ധിമുണ്ടായിരുന്നില്ല എന്ന് താരം പറയുന്നു. 79-ൽ പുറത്തിറങ്ങിയ കഴുകൻ എന്ന ജയൻ സിനിമയിൽ അവസരം ലഭിച്ചതോടെയാണ് വില്ലൻ വേഷങ്ങളിൽ തന്നെ ശ്രദ്ധിച്ചു തുടങ്ങിയതെന്ന് ജോണി പറയുന്നു.

ജോണിയുടെ വാക്കുകൾ

‘ആദ്യ കാലങ്ങളിൽ എന്ത് ക്രൂരതയും ചെയ്യുന്ന വില്ലനായിരുന്നു, വിവാഹശേഷമാണ് റേപ്പ് സീനുകൾ ചെയ്യേണ്ടെന്ന് തീരുമാനിച്ചത്, ഇപ്പോഴും ആ തീരുമാനം പിന്നീട് മാറ്റിയിട്ടില്ല. സിനിമയിലെ വില്ലന്മാർ ജീവിതത്തിൽ വില്ലന്മാരല്ലെന്ന് മനസ്സിലാക്കണമെന്നും ജോണി പറയുന്നു. കൂടുതൽ സിനിമകൾ അഭിനയിച്ചത് മമ്മൂട്ടിക്കൊപ്പമാണ്. എന്നാൽ മോഹൻലാലിനോടൊപ്പമാണ് കൂടുതൽ സിനിമകളിൽ ഫൈറ്റ് സീനുകളിൽ അഭിനയിച്ചിട്ടുള്ളത്. അദ്ദേഹത്തിന് നല്ല ടൈമിങ്ങാണ്. ഫ്ലെക്സിബിളാണ് അദ്ദേഹം, നമുക്ക് അടി കിട്ടുമെന്ന് അതിനാൽ പേടിക്കയേ വേണ്ട. സുരേഷ് ഗോപിക്കും ജഗദീഷിനുമൊപ്പമൊക്കെ അഭിനയിച്ചപ്പോൾ ഫൈറ്റ് സീനുകളിൽ ടൈമിങ് തെറ്റി അടി കൊണ്ടിട്ടുണ്ട്. അപ്പോൾ അവർ വന്ന് ക്ഷമ പറയാറുമുണ്ട്’, ജോണി പറഞ്ഞു.

ഉണ്ണി മുകുന്ദൻ നായകനാകുന്ന മേപ്പടിയാൻ എന്ന സിനിമയിലാണ് അദ്ദേഹം ഒടുവിൽ അഭിനയിച്ചത്. ചിത്രം റിലീസിനായി ഒരുങ്ങുകയുമാണ്.

shortlink

Related Articles

Post Your Comments


Back to top button