GeneralLatest NewsNEWSSocial Media

ഭർത്താവ് തന്നെ ഉപേഷിച്ച് മറ്റൊരു സ്‌ത്രീയ്‌ക്കൊപ്പം പോയെന്ന് തനുജയുടെ ആരോപണം ; മറുപടിയുമായി ജിനു

ഭർത്താവ് ജിനു മറ്റൊരാളുടെ ഭാര്യയേയും കൊണ്ട് ഒളിച്ചോടി പോയെന്നായിരുന്നു തനുജയുടെ ആരോപണം

ഭാര്യ തനുജയുടെ ആരോപണം തള്ളി നടനും മിമിക്രി കലാകാരനുമായ ജിനു കോട്ടയം. താൻ വീട്ടിൽ നിന്നും പോയിട്ട് കാലങ്ങളായി എന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ഞാൻ ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നും ജീനു പറയുന്നു. ഫേസ്ബുക്കിൽ
പങ്കുവെച്ച വീഡഡിയോയിലാണ് ജിനു ഇക്കാര്യം വ്യക്തമാക്കിയത്.

തന്നെയും മകളെയും ഉപേഷിച്ച് ഭർത്താവ് ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയെയും കൊണ്ട് ഒളിച്ചോടി പോയെന്നായിരുന്നു തനുജയുടെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് തനൂജ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്..ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്. ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്.

എന്തു ചെയ്യണമെന്നറിയില്ല…നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല…മകളുടെ മുഖം കാണുമ്പോള്‍ ആത്മഹത്യ ചെയ്യാന്‍ തോന്നുന്നില്ല…ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം…’ എന്നാണ് തനുജ ഫേസ്ബുക്കില്‍ കുറിച്ചത്.

shortlink

Related Articles

Post Your Comments


Back to top button