എനിക്ക് തോന്നുമ്പോഴാണ് ഞാൻ സിനിമ ചെയ്യുന്നത് ; നമിത പ്രമോദ്

സിനിമയെ സംബന്ധിച്ച് ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നത് എന്ന് നമിത

യുവനടിമാരില്‍ ശ്രദ്ധേയായ നടിയാണ് നമിത പ്രമോദ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നമിതക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി നടത്തിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സിനിമയിൽ വന്നതുകൊണ്ട് തനിക്ക് റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്ന് പറയുകയാണ് നമിത.

നമിതയുടെ വാക്കുകൾ

‘കോളേജില്‍ റെഗുലറായി പഠിക്കാന്‍ സാധിച്ചിട്ടില്ല എന്നൊരു സങ്കടം ഉണ്ടാകാറുണ്ടെന്നാണ് ജീവിതത്തില്‍ മിസ് ചെയ്യുന്ന കാര്യങ്ങള്‍ എന്താണെന്ന ചോദ്യത്തിന് നമിത നൽകിയ മറുപടി. ഇക്കാര്യത്തിൽ വിഷമം ഉണ്ടെങ്കിലും ഈയൊരു പ്രായത്തിനുള്ളില്‍ ചെയ്യാന്‍ സാധിച്ച കാര്യങ്ങളുടെ വലുപ്പത്തിൻ്റെ കാര്യം ആലോചിക്കുമ്പോൾ സന്തോഷമുണ്ടെ’ന്ന് നമിത പറയുന്നു.’അതൊക്കെ ഓര്‍ക്കുമ്പോള്‍ വിഷമത്തെ ബാലന്‍സ് ചെയ്യാന്‍ സാധിക്കു’മെന്ന് നമിത പറഞ്ഞു.

‘സിനിമ ചെയ്യുന്നത് തനിക്ക് തോന്നുമ്പോള്‍ മാത്രമാണെന്നും ഇത്ര വര്‍ഷത്തിനിടയില്‍ ഇത്ര സിനിമകള്‍ ചെയ്തു തീര്‍ക്കണമെന്ന തരത്തിലുള്ള നിര്‍ബന്ധമൊന്നും ഇല്ല. സിനിമയെ സംബന്ധിച്ച് ഒന്നും മുന്‍കൂട്ടി തീരുമാനിച്ചിട്ടല്ല ചെയ്യുന്നത്, തോന്നുമ്പോള്‍ മാത്രം സിനിമ ചെയ്യുന്നതാണ് തന്റെ രീതി.’ നമിത പറയുന്നു.തൻ്റെ പക്കലേക്ക് ഓരോ തിരക്കഥയും വരുമ്പോള്‍ അതിലെ ഓരോ ഘടകങ്ങളും കൃത്യമായി നോക്കിയ ശേഷം പൂര്‍ണമായി തൃപ്തികരമാണെങ്കിൽ മാത്രമേ ചെയ്യൂ. പൂര്‍ണമായി തൃപ്തി തോന്നിയാല്‍ മാത്രമേ ഒക്കെ പറയാറുള്ളൂ. തിരക്കഥയില്‍ ആകെ ഒരൊറ്റ സീന്‍ മാത്രമേ ഉള്ളൂ എങ്കിലും അത് സിനിമയിലെ പ്രധാന ഭാഗമാണെങ്കില്‍ തീര്‍ച്ചയായും ചെയ്യുമെന്നും നമിത പറയുന്നു.

Share
Leave a Comment