![](/movie/wp-content/uploads/2021/05/mamoot.jpg)
രാജ്യമൊട്ടാകെ കൊവിഡ് രണ്ടാം തരംഗം വ്യാപിക്കുന്ന സാഹചര്യത്തിൽ കൊവിഡ് സന്ദേശവുമായി നടൻ മമ്മൂട്ടി. ക്ഷമ കൊണ്ട് മാത്രമേ ഈ യുദ്ധത്തിൽ ജയിക്കാൻ സാധിക്കുകയുള്ളു എന്ന് മമ്മൂട്ടി പറയുന്നു. നിമിഷ നേരംകൊണ്ടാണ് മമ്മൂട്ടിയുടെ കൊവിഡ് സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയത്. സിനിമ മേഖലയിൽ നിന്നും അല്ലാതെയുമുള്ള നിരവധിപേരാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മമ്മൂട്ടിയുടെ വാക്കുകൾ
‘ഇത് നിശബ്ദതയല്ല, തയ്യാറെടുപ്പിന്റെ ശബ്ദമാണ്. അടച്ചുപൂട്ടലിലൂടെ മാത്രമേ തുടച്ചുമാറ്റാനാകൂ കൊറോണയെ. വിശ്രമം ഇല്ലാതെ പരിശ്രമിക്കുന്ന യോദ്ധാക്കൾക്ക് വേണ്ടി നമുക്ക് വേണ്ടി അനുസരിക്കാം ഓരോ നിർദേശവും. ചെറിയ തെറ്റുകൾ ശത്രുവിന് വലിയ അവസരങ്ങൾ നൽകും. ഈ യുദ്ധത്തിൽ ക്ഷമയാണ് ഏറ്റവും വലിയ ആയുധം’ മമ്മൂട്ടി പറയുന്നു.
Post Your Comments