മലയാള സിനിമയില്‍ പുതിയ ജനറേഷനിലെ നായകന്മാര്‍ക്കൊപ്പമാണ് പ്രേക്ഷകര്‍ കുഞ്ചാക്കോ ബോബനെ പരാമര്‍ശിക്കാറുള്ളതെങ്കിലും താരം സിനിമയിലെത്തിയിട്ടു വര്‍ഷങ്ങള്‍ ഇരുപതിന് മേലെയായിരിക്കുന്നു. എക്സ്പിരീയന്‍സ് ഒന്നും വലിയ ഘടകമല്ലെന്നും വര്‍ഷങ്ങളായി സിനിമയില്‍ വന്ന വ്യക്തിയാണ് താനെന്ന നിലയില്‍ ആരോടും പെരുമാറാറില്ലെന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവയ്ക്കുകയാണ് കുഞ്ചാക്കോ ബോബന്.
“സിനിമയില്‍ വന്നിട്ട് ഒരുപാട് വര്‍ഷമായി, അത് കൊണ്ട് എനിക്ക് എല്ലാം അറിയാം എന്ന രീതിയില്‍ ഒന്നും ഞാന്‍ ആരോടും പെരുമാറാറില്ല. നമുക്കു ശേഷം വന്ന എത്രയോ പേരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും. ജയസൂര്യ എനിക്ക് ശേഷം വന്ന നടനാണ്. ഒരിക്കല്‍ ജയന് എന്നോട് ചോദിച്ചു. ‘ഞാന്‍ ഇനി അഭിനയത്തില്‍ എങ്ങനെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന്?’ അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘ഇനി നീ എന്താണ് മാറാനുള്ളത് നീ അത്രത്തോളം സിനിമയില്‍ മാറി കഴിഞ്ഞു, മാറാനുള്ളത് എന്നെ പോലെയുള്ളവരാണ്. അതുകൊണ്ട് എന്തെങ്കിലും ഉപദേശമുണ്ടെങ്കില്‍ ഇങ്ങോട്ട് തരാന്‍ നോക്കൂ’. സിനിമ അങ്ങനെയാണ്. അവിടെ ഇത്ര വര്‍ഷമായി എന്നതിലൊന്നുമല്ല കാര്യം. ഓരോ സിനിമയില്‍ അഭിനയിക്കുമ്പോഴും ഓരോ പുതിയ താരങ്ങളില്‍ നിന്നും ഞാന്‍ പുതിയ പുതിയ കാര്യങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുകയാണ്”. കുഞ്ചാക്കോ ബോബന് പറയുന്നു.
Post Your Comments