തമിഴ്നാട്ടില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സ്റ്റാലിന് സര്‍ക്കാരുമായി സഹരിക്കണമെന്ന് ജനങ്ങളോട് ബിജെപി നേതാവും, നടിയുമായ ഖുശ്ബു സുന്ദര്‍. ട്വിറ്ററിലൂടെയായാണ് ഖുശ്ബു ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്ത് രണ്ടാഴ്ച്ചത്തേക്ക് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.
കൊവിഡ് പ്രതിരോധം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. അതില്‍ ജനങ്ങളും പങ്കാളികളാവണമെന്നും ഖുശ്ബു വ്യക്തമാക്കി. മെയ് പത്ത് മുതലാണ് തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ പ്രാബല്യത്തില്‍ വരുന്നത്. തമിഴ്നാട്ടില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധ നിരക്കായിരുന്നു കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.
Post Your Comments