CinemaGeneralLatest NewsMollywoodNEWS

‘അക്വേറിയം’ ; സണ്ണി വെയ്ൻ ചിത്രം ഒടിടി റിലീസിന്

പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് 'അക്വേറിയം'

സണ്ണി വെയ്ൻ, ഹണിറോസ്, ശാരി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ടി. ദീപേഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘അക്വേറിയം’. ഇപ്പോഴിതാ സിനിമ പ്രദർശനത്തിനൊരുകുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. മെയ് 14ന് ചിത്രം സൈന പ്ലേ ഒടിടി പ്ലാറ്റ് ഫോമിലൂടെയായിരിക്കും ചിത്രം റിലീസിനെത്തുന്നത്. സിനിമയിട്ട് ട്രെയിലറും പുറത്തുവിട്ടിട്ടുണ്ട്.

‘പിതാവും പുത്രനും പരിശുദ്ധാത്മാവിനും’ എന്ന പേര് ആയിരുന്നു ചിത്രത്തിന് ആദ്യം നൽകിയിരുന്നത്. വിവാദങ്ങള്‍ക്കൊടുവിലാണ് അക്വേറിയം എന്നാക്കിയിരിക്കുന്നത്. രണ്ടു തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ഈ സിനിമ സെൻസർ ബോർഡ് വിലക്കുകൾ മറികടന്നാണ് ‘അക്വേറിയം’ എന്ന പേരിൽ ഒടിടി റിലീസിനൊരുങ്ങുന്നത്.

സെൻസർബോർഡ് കേരളഘടകത്തെയും കേന്ദ്രഘടകത്തെയും സമീപിച്ചിട്ടും പ്രദർശനാനുമതി ലഭിക്കാത്തതിനാൽ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ ട്രിബൂണലിനെ സമീപിക്കുകയായിരുന്നു. തുടർന്നാണ് റിലീസിന് അനുവദിച്ചത്. സെൻസർ ബോർഡ് ട്രിബൂണലിന്‍റെ നിർദ്ദേശ പ്രകാരമാണ് ചിത്രത്തിന്‍റെ പേരു മാറ്റം. കൊൽക്കത്ത അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായ ‘അക്വേറിയ’ത്തിന്‍റെ റിലീസ് മതവികാരം വ്രണപ്പെടുത്തുമെന്ന് പറഞ്ഞാണ് സെൻസർ ബോർഡ് തടഞ്ഞത്.

ചിത്രത്തിൽ കലാസംവിധായകൻ സാബു സിറിൾ, സംവിധായകൻ വി.കെ പ്രകാശ്, കന്നടനടി രാജശ്രീ പൊന്നപ്പ എന്നിവരും അഭിനയിക്കുന്നുണ്ട്. ”പൂർണ്ണമായും ഒരു സ്ത്രീപക്ഷ സിനിമയാണ് ‘അക്വേറിയം’. സഭയ്ക്കകത്ത് കന്യാസ്ത്രീകൾക്ക് എന്ത് മൂല്യമാണ് കല്പിക്കപ്പെട്ടിട്ടുള്ളത് എന്ന കാര്യമാണ് സിനിമ ചർച്ച ചെയ്യുന്നത് ” സംവിധായകൻ ടി ദീപേഷ് പറഞ്ഞു. സംവിധായകൻ ദീപേഷിന്റെ കഥയ്ക്ക് ബൽറാം തിരക്കഥ സംഭാഷണമെഴുതുന്നു.

കണ്ണമ്പേത്ത് പ്രൊഡക്ഷൻ സിന്റെ ബാനറിൽ ഷാജ് കണ്ണമ്പേത്ത് നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം പ്രദീപ് എം.വർമ്മ നിർവ്വഹിക്കുന്നു. ബൽറാം എഴുതിയ വരികൾക്ക് മധു ഗോവിന്ദ് സംഗീതം പകരുന്നു.എഡിറ്റർ രാകേഷ് നാരായണൻ, കളറിസ്റ്റ് എം മുരുകൻ, സ്റ്റിൽസ് ശ്രീജിത്ത് ചെട്ടിപ്പടി, വാർത്താപ്രചരണം എ എസ് ദിനേശ് എന്നിവരാണ്.

shortlink

Related Articles

Post Your Comments


Back to top button