CinemaGeneralLatest NewsMollywoodNEWS

‘രാ‘ ; മലയാളത്തിലെ ആദ്യ സോംബി ചിത്രം വരുന്നു

മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങൾ

മലയാളത്തിൽ ആദ്യമായി ഒരുക്കുന്ന സോംബി ചിത്രമാണ് ‘രാ‘. സിനിമയിൽ ഗാനമോ കോമഡിയോ ഒന്നും തന്നെ ഉൾപ്പെടുത്താതെ ഭയം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ സ്നീക് പീക്ക് പുറത്തുവിട്ടിട്ടുണ്ട്. മലയാള സിനിമയിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത ഒരു മേഖലയാണ് സോംബി ചിത്രങ്ങൾ.

‘നൈറ്റ്ഫാള്‍ പാരനോയ’ എന്ന ടാഗ്‌‌ലൈനോടെ പുറത്തിറങ്ങുന്ന ചിത്രമാണ് ‘രാ’. തമിഴില്‍ ‘ബ്രഹ്മപുരി’ എന്ന ഹൊറര്‍ ചിത്രവും, ആമസോണ്‍ റിലീസിന് തയ്യാറെടുക്കുന്ന ‘സണ്ടാളകര്‍’ എന്ന ത്രില്ലര്‍ ചിത്രവും ഒരുക്കിയ കൊച്ചിക്കാരനായ കിരണ്‍ മോഹന്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഒലാല മീഡിയയുടെ ബാനറില്‍ അബീല്‍ അബുബേക്കർ ആണ് നിർമ്മാണം.

shortlink

Post Your Comments


Back to top button