മലയാള സിനിമയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടിയ കലാകാരനാണ് സിദ്ധിഖ്. കോമഡി കഥാപാത്രങ്ങളില്‍ നിന്ന് ക്യാരക്ടര്‍ റോളിലേക്കും, പിന്നീട് വില്ലന്‍ വേഷങ്ങളിലേക്കും തന്നിലെ നടന്റെ അഭിനയ ചാരുത വരച്ചു ചേര്‍ത്ത സിദ്ധിഖ് ഇപ്പോഴത്തെ മലയാള സിനിമയിലെ സൂപ്പര്‍ താരങ്ങളേക്കാള്‍ താരമൂല്യമുള്ള നടനാണ്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ‘ഭൂമിയിലെ രാജാക്കന്മാര്‍’ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ സിദ്ധിഖ് തനിക്ക് ആദ്യമായി സിനിമയില്‍ നിന്ന് കിട്ടിയ പ്രതിഫലത്തെക്കുറിച്ച് ഒരു അഭിമുഖ പരിപാടിക്കിടെ തുറന്നു പറയുകയാണ്.
“അഭിനയം വളരെ ഈസിയായ ജോലിയാണ് എന്നാണ് ചിലരുടെ ധാരണ. അതുകൊണ്ടാണ് ‘ഒരു കഴിവും ഇല്ലെങ്കില്‍ പോയി സിനിമയില്‍ അഭിനയിക്കാടാ’ എന്ന് ചിലര്‍ പറയുന്നത്. ഇവിടെ ലക്ഷകണക്കിന് ഡോക്ടേഴ്സും, എന്‍ഞ്ചീനീയര്‍മാരുമുണ്ട്. പക്ഷേ നടന്മാര്‍ അതില്‍ നിന്നും എത്രയോ കുറവാണ്. അത് അത്രത്തോളം ബുദ്ധിമുട്ടായ ജോലി ആയത് കൊണ്ട് തന്നെയാണ്. ഒരു അഭിനേതാവിനെ അത്രത്തോളം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍.അതുകൊണ്ട് തന്നെയാണ് എന്നിലെ നടന് ആദ്യമായി കിട്ടിയ പ്രതിഫലം പോലും ഞാന്‍ നിധി പോലെ സൂക്ഷിച്ചു വച്ചിട്ടുള്ളത്. ആദ്യമായി സിനിമയില്‍ നിന്ന് എനിക്ക് കിട്ടിയ പ്രതിഫലം ഒരു പാന്‍റ്സും ഷര്‍ട്ടുമായിരുന്നു. സിനിമയിലെ എന്റെ കോസ്റ്റ്യൂം തന്നെയായിരുന്നു നിര്‍മ്മാതാവ് എനിക്ക് പ്രതിഫലമായി നല്‍കിയത്/ അന്നത് എന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു”. സിദ്ധിഖ് പറയുന്നു.
Post Your Comments