സിനിമാ സീരിയൽ പ്രേക്ഷകർക്കു ഏറെ പ്രിയങ്കരിയാണ് സുരഭി ലക്ഷ്മി. കോഴിക്കോടൻ ഭാഷയുമായി എത്തി ആരാധകരുടെ ഇഷ്ടം നേടിയ സുരഭി മിന്നാമിനുങ്ങിലൂടെ ദേശീയ പുരസ്‌ക്കാരവും സംസ്ഥാന പുരസ്കാരവും സ്വന്തമാക്കി. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് സുരഭി തുറന്ന് പറഞ്ഞ ചില കാര്യങ്ങളാണ്.
ദേശീയ പുരസ്‌കാരം ലഭിച്ചതിന് ശേഷവും തനിക്ക് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചിട്ടില്ലെന്ന് നടി സുരഭി ലക്ഷ്മി പറയുന്നു. സീരിയലില്‍ നിന്നും വരുന്നവര്‍ക്ക് മാര്‍ക്കറ്റില്ല എന്നാണ് പൊതുവെ സിനിമാക്കാര്‍ക്കിടയിലെ വിശ്വാസം. അതു കൊണ്ട് തന്നെ എത്ര കഴിവ് തെളിയിച്ചാലും അതികഠിനമായി പ്രവര്‍ത്തിക്കേണ്ടി വരുമെന്നു പറഞ്ഞ സുരഭി തന്റെ നാടായ നരിക്കുനിയില്‍ ഒരു സ്വീകരണത്തിൽ കല്ലിങ്കൽ പറഞ്ഞ വാക്കുകൾ തന്റെ അവസരങ്ങൾ കുറച്ചുവെന്നും പങ്കുവച്ചു.
”ദേശീയ പുരസ്‌കാരം ലഭിച്ചപ്പോള്‍ തന്റെ നാടായ നരിക്കുനിയില്‍ ഒരു സ്വീകരണം സംഘടിപ്പിച്ചിരുന്നു. ദീദി ദാമോദരന്‍, സജിത മഠത്തില്‍, റിമ കല്ലിങ്കല്‍ തുടങ്ങിയവരൊക്കെ അന്ന് അവിടെ വന്ന് പ്രസംഗിച്ചു. അന്ന് റിമ പറഞ്ഞു ‘ഇനി ചെറിയ വേഷങ്ങളിലേക്ക് നിങ്ങള്‍ സുരഭിയെ വിളിക്കരുത്, വെല്ലുവിളി ഉയര്‍ത്തുന്ന വേഷങ്ങളിലേക്കു വേണം വിളിക്കാന്‍’ എന്ന്. തന്നോടുള്ള ഇഷ്ടം കൊണ്ടാണ് അന്ന് റിമ അങ്ങനെ പറഞ്ഞത്.
എന്നാല്‍, ഇന്‍ഡസ്ട്രയില്‍ അത് വേറൊരു തരത്തിലാണ് പ്രചരിക്കപ്പെട്ടത്. ഇനി ചെറിയ വേഷങ്ങളിലേക്ക് വിളിച്ചാല്‍ താന്‍ പോകില്ല എന്നൊരു തോന്നല്‍ പലയിടത്തും ഉണ്ടായി. ഇത്തരം തോന്നലൊക്കെ അവസരം കുറയാന്‍ ഒരു കാരണമായി”.-സുരഭി പറഞ്ഞു.
Post Your Comments