GeneralLatest NewsNEWSTV Shows

സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; റിതു മന്ത്രയെക്കുറിച്ചു കാമുകന്റെ വെളിപ്പെടുത്തൽ

ഞങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും താല്‍പര്യം

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം സീസണാണ് മലയാളത്തിൽ നടക്കുന്നത്. പതിനാലു പേരുമായി തുടങ്ങിയ ഈ ഷോ അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ ഒൻപത് പേരാണ് മത്സരാർത്ഥികളായി ഉള്ളത്. ബിഗ് ബോസിലെ ശക്തയായ മത്സരാർത്ഥികളിൽ ഒരാളാണ് കണ്ണൂർ സ്വദേശിയായ റിതു മന്ത്ര. താരത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച.

റിതുവിന്റെ കാമുകനാണ് എന്ന പേരിൽ സോഷ്യൽ മീഡിയയിൽ എത്തിയ ജിയാ ഇറാനിയാണ് ചർച്ചകൾ ചൂടുപിടിപ്പിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ഋതുവും ഒന്നിച്ചുള്ള സ്വകാര്യ നിമിഷങ്ങളിലുള്ള ഫോട്ടോകൾ ജിയാ ഇറാനി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചിരുന്നു. അതോടൊപ്പം ഒരു പ്രമുഖ മാസികയ്ക്ക് ജിയാ ഇറാനി കൊടുത്ത അഭിമുഖത്തിൽ നാല് വർഷമായി തങ്ങൾ പ്രണയത്തിലാണെന്നും ഇരുവീട്ടുകാര്‍ക്കും അതേ കുറിച്ച് അറിയാമെന്നും ജിയാ വെളിപ്പെടുത്തി. എന്നാൽ, റിതു ഇതുവരെയും തനിക്ക് പ്രണയ ബന്ധമുള്ളതായി ഒരു സൂചനയും ഷോയിലൂടെ നൽകിയിട്ടില്ല.

read also: 3 മാസം അവള്‍ അച്ഛനെ കണ്ടിട്ടില്ല. മിണ്ടിട്ടില്ല. ആ വിഷമം ഒരാള്‍ക്കും മനസ്സിലാവില്ല; മറുപടിയുമായി തിങ്കൾ

അതേസമയം, സോഷ്യൽ മീഡിയയിൽ തനിക്കെതിരെ വരുന്ന ആരോപണങ്ങൾക്കെതിരെയും ജിയാ പ്രതികരിച്ചിരുന്നു. ”ഞാന്‍ ഞങ്ങളെ കുറിച്ച് എന്ത് പറഞ്ഞാലും അത് വളച്ചൊടിച്ച് പ്രചരിപ്പിക്കാനാണ് സോഷ്യല്‍ മീഡിയയില്‍ പലര്‍ക്കും താല്‍പര്യം. കഴിഞ്ഞ ദിവസം ഞാനൊരു അഭിമുഖത്തില്‍ ഞങ്ങളൊന്നിച്ചുള്ള കുറേയധികം ചിത്രങ്ങള്‍ ഉണ്ടെന്ന് പറഞ്ഞതിന് ഞാന്‍ റിതുവിനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നു എന്ന തരത്തില്‍ ചിലര്‍ വാര്‍ത്തകള്‍ കൊടുത്തു. റിതുവിന്റെ ആരാധകരാണ് കൂടുതല്‍ പണി തരുന്നത്. അവര്‍ക്ക് റിതു-മണിക്കുട്ടന്‍ അല്ലെങ്കില്‍ റിതു-റംസാന്‍ കോംബോ കാണാനാണ് കൂടുതല്‍ താല്‍പര്യം. അതൊക്കെ ഗെയിമിന്റെ ഭാഗമാണ്. അതുകൊണ്ടാണ് കൂടുതല്‍ ശ്രദ്ധിക്കാത്തത്.”

എന്തായാലും ജിയയുടെ വെളിപ്പെടുത്തലുകൾക്ക് ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം റിതു മന്ത്ര നൽകുന്ന മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ

shortlink

Related Articles

Post Your Comments


Back to top button