ഭദ്രന് സംവിധാനം ചെയ്ത ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയില്‍ മോഹന്‍ലാലിനെക്കാള്‍ കയ്യടി നേടിയ ഒരു താരമുണ്ടായിരുന്നു. ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ച അരുണ്‍ എന്ന നടനെ താന്‍ കണ്ടെത്തിയത് എവിടെ നിന്നാണെന്നു തുറന്നു പറയുകയാണ് ഭദ്രന്. ഇരുപത്തി രണ്ടു വര്‍ഷം പിന്നിടുന്ന ചിത്രത്തിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഭദ്രന്. 1999-ല്‍ പുറത്തിറങ്ങിയ ഒളിമ്പ്യന്‍ അന്തോണി ആദം ബോക്സ് ഓഫീസില്‍ വിജയിച്ച ചിത്രമായിരുന്നില്ല.
സംവിധായകന് ഭദ്രന്റെ വാക്കുകള്‍
“ഒളിമ്പ്യന്‍ ചെയ്യുമ്പോള്‍ അതില്‍ അഭിനയിക്കാന്‍ എനിക്ക് ഒരു കുട്ടിയെ വേണം. കുറച്ചു പ്രശ്നക്കാരനായ ഒരുത്തന്. അങ്ങനെ ഒരു ദിവസം ഒരു പ്രോഗ്രാം കാണുന്നതിനിടയില്‍ അതില്‍ സ്കേറ്റിംഗ് ചെയ്യുന്ന ഒരു പയ്യന് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഒരു കാറിനടിയില്‍ കൂടിയൊക്കെ സ്കേറ്റിംഗ് ചെയ്തു കൊണ്ട് അവന് ആ പ്രോഗ്രാമില്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത് കണ്ടപ്പോള്‍ എടാ ഇവന് കൊള്ളാമല്ലോ എന്ന് എനിക്ക് തോന്നി. കുറച്ചു പ്രശ്നക്കാരനായ ഒരുത്തനെ പോലെ തോന്നുകയും ചെയ്യും. അങ്ങനെ മൂന്നാം ദിവസം അവനെ ഞാന്‍ പൊക്കി. ആ സിനിമയില്‍ മോഹന്‍ലാലിനോളം പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അത്. അരുണ്‍ അത് മനോഹരമായി അഭിനയിക്കുകയും ചെയ്തു.
Post Your Comments