GeneralLatest NewsNEWSTV Shows

എന്നെയും മകളേയും ഉപേക്ഷിച്ച്‌ മറ്റൊരാളുടെ ഭാര്യയുമായി ഒളിച്ചോടി; ജിനുവിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തൽ

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്.

കോമഡി സ്കിറ്റുകളിലൂടെ പ്രേക്ഷക പ്രീതി നേടിയ കലാകാരനാണ് ജിനു കോട്ടയം. ഏഷ്യാനെറ്റിലെ കോമഡി സ്‌റ്റാറിലൂടെയാണ്‌ ജിനുവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഭാര്യ. ഫേസ്ബുക്കിലൂടെ ആണ് ഭാര്യ തനൂജയുടെ വെളിപ്പെടുത്തൽ.

കുറിപ്പിങ്ങനെ,

കപട മുഖംമൂടി വെച്ച്‌ ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ യഥാര്‍ത്ഥ മുഖം എല്ലാവരും തിരിച്ചറിയണം. ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍ഴ്സ് എന്ന പ്രോഗ്രാമിലൂടെ പ്രശസ്തനായ ‘ജിനു കോട്ടയം’ എന്ന ചതിയന്റെ ഭാര്യയാണ് ഞാന്‍. ഞാനും ഒരു കലാകാരിയാണ്. എന്റെ മകള്‍ക്കും കലാവാസനയുണ്ട്. അവളേയും നിങ്ങളൊക്കെ കോമഡി സ്റ്റാഴ്സിലൂടെ കണ്ടു കാണും. ഇപ്പോള്‍ എന്നെയും, എന്റെ കുഞ്ഞു മകളേയും ഉപേക്ഷിച്ച്‌, ഞങ്ങളെ പെരുവഴിയില്‍ തള്ളി ജിനു മറ്റൊരാളുടെ ഭാര്യയും, രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായ ഒരുവളേയും കൊണ്ട് ഒളിച്ചോടിയിരിക്കുകയാണ്. ഞാനും മകളും വാടക വീട്ടില്‍ നിന്നും വാടക കുടിശ്ശിക വന്നത് കാരണം പെരുവഴിയിലേയ്ക്ക് ഇറങ്ങേണ്ട ഗതികേടിലാണ്.

read also:സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ; റിതു മന്ത്രയെക്കുറിച്ചു കാമുകന്റെ വെളിപ്പെടുത്തൽ

ആഹാരം കഴിക്കാന്‍ പോലും ഗതിയില്ലാതെ ദാരിദ്ര്യത്തിലാണ്. എന്തു ചെയ്യണമെന്നറിയില്ല. നിയമപരമായി പല വാതിലുകളും മുട്ടിയിട്ടും ആരും സഹായിക്കുന്നില്ല. മകളുടെ മുഖം കാണുമ്ബോള്‍ ആ.ത്മഹ.ത്യ ചെയ്യാന്‍ തോന്നുന്നില്ല. ഞങ്ങള്‍ക്ക് ജീവിക്കാന്‍ ഒരുപാട് കൊതിയുണ്ട്. ആകെ വല്ലാത്ത ഒരു ഗതികെട്ട അവസ്ഥയിലാണ്. പ്രിയപ്പെട്ടവരേ നിങ്ങളുടെ കൂടെപ്പിറപ്പായി കണ്ട് ഞങ്ങളെ സഹായിക്കണം. എനിക്കെന്റെ ഭര്‍ത്താവിനേയും, എന്റെ മകള്‍ക്ക് അവളുടെ അച്ഛനേയും വേണം. പ്രിയ സഹോദരങ്ങളേ, ഞങ്ങളെ നിങ്ങള്‍ സഹായിക്കണം. എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ദയവായി ആറന്മുള പോ.ലീ.സ് സ്റ്റേഷനുമായി ബന്ധപ്പെടുക

https://www.facebook.com/thanooja.cm.5/posts/165013472217164

ji

 

shortlink

Post Your Comments


Back to top button