![](/movie/wp-content/uploads/2021/05/webp.net-resizeimage-2021-05-07t122218.368.jpg)
ഹിന്ദി മൊഴിമാറ്റ പതിപ്പായി യുട്യൂബിൽ എത്തുന്ന പല മലയാള ചിത്രങ്ങൾക്കും വലിയ പ്രേക്ഷക പ്രതികരണം ലഭിക്കാറുണ്ട്. കേരളത്തിൽ ശ്രദ്ധ നേടാതെ പോയ പല ചിത്രങ്ങളും ഉത്തരേന്ത്യൻ പ്രേക്ഷകർക്കിടയിൽ വലിയ പ്രതികരണം നേടിയിട്ടുണ്ട്. ഈ നിരയിലേക്ക് ഏറ്റവുമെടുവിൽ കടന്നുവന്ന ചിത്രമാണ് ഒമർ ലുലുവിന്റെ സംവിധാനത്തിൽ 2018ൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രം ഒരു അഡാറ് ലവ്.
വിസഗാർ ഹിന്ദി എന്ന യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യപ്പെട്ട ഒമർ ലുലു ചിത്രത്തിന് ഇതുവരെ 2.1 കോടിക്കു മുകളിലാണ് കാഴ്ചക്കാർ. ഏപ്രിൽ 29നാണ് യുട്യൂബ് ചാനലിൽ ചിത്രം എത്തിയത്. ആറു ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. അഞ്ചരലക്ഷത്തിലേറെ ലൈക്കുകളും 23,000 ഏറെ കമന്റുകളും ചിത്രം നേടിയിട്ടുണ്ട്. ‘ഏക് ധൻസു ലവ് സ്റ്റോറി’ എന്നാണ് ഹിന്ദി മൊഴിമാറ്റ പതിപ്പിന് പേരിട്ടിരിക്കുന്നത്.
Post Your Comments