കള്ള് പാട്ടിനു പിന്നാലെ മനോഹരമായ പ്രണയഗാനവുമായി ‘ഉടുമ്പ്’ അണിയറ പ്രവർത്തകർ

നടൻ സെന്തിൽ കൃഷ്ണ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഉടുമ്പ്’

സൂപ്പർഹിറ്റ് ചിത്രങ്ങളായ പട്ടാഭിരാമൻ, മരട് 357ന് പിന്നാലെ കണ്ണൻ താമരക്കുളത്തിന്റെ സംവിധാനത്തിൽ ഡോണുകളുടെയും, ഗാങ്സ്റ്റർമാരുടെയും കഥ പറയുന്ന ചിത്രമാണ് ‘ഉടുമ്പ്’ കള്ള് പാട്ടിനു പിന്നാലെ മനോഹരമായ ഒരു പ്രണയഗാനം എത്തുന്നു. ചിത്രത്തിന്റേതായി ആദ്യം എത്തിയ കള്ള് പാട്ടിനു സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. നടൻ സെന്തിൽ കൃഷ്ണ മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ‘ഉടുമ്പ്’. ഇതുവരെ കണ്ടതിൽ നിന്നും വ്യത്യസ്തമായ ലുക്കിലാണ് സെന്തിൽ കൃഷ്ണ ചിത്രത്തിലെത്തുന്നത്.

read also:കോവിഡ് വീണ്ടും വില്ലനായി ; ശിവകാർത്തികേയന്റെ ഡോക്ടർ ഒടിടിയിൽ റിലീസെന്ന് റിപ്പോർട്ട്

നേരത്തെ പുറത്തുവന്ന ഉടുമ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ആക്ഷൻ രംഗങ്ങള്‍ നിരവധി അടങ്ങിയിട്ടുള്ള സിനിമ ഒരു ഡാര്‍ക്ക് ത്രില്ലറാമെന്നാണ് സൂചന. ഹരീഷ് പേരടി, അലൻസിയർ, സാജൽ സുദർശൻ, എയ്ഞ്ചലീന ലെയ്സെൻ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ രവിചന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുമ്പോൾ സാനന്ദ് ജോർജ് ഗ്രേസ് ആണ് സംഗീതം. നവാഗതരായ അനീഷ് സഹദേവൻ, ശ്രീജിത്ത് ശശിധരൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 24 മോഷൻ ഫിലിംസും കെ.റ്റി മൂവി ഹൗസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസറാവുന്നു. ക്യാമറമാന്‍ രവിചന്ദ്രനാണ്.

Share
Leave a Comment